ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ടാറ്റ പവര്‍ രാജ്യത്തെ മികച്ച തൊഴിലുടമ, ആദ്യ പത്തില്‍ 4 ടാറ്റ ഗ്രൂപ്പ് കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുടമ ടാറ്റ പവറെന്ന് റിപ്പോര്‍ട്ട്. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണും ടാറ്റ സ്റ്റീലും തൊട്ടുപുറകിലുണ്ട്. എച്ച്ആര്‍ സേവന ദാതാക്കളായ റാന്‍ഡ്സ്റ്റാഡ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട്, റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് (ആര്‍ഇബിആര്‍) 2023′ അനുസരിച്ച് മികച്ച സാമ്പത്തിക സ്ഥിതി, കരിയര്‍ പുരോഗതിയ്ക്കുള്ള അവസരം, പ്രശസ്തി എന്നിവ പ്രദാനം ചെയ്യുന്നതില്‍ ടാറ്റ പവര്‍ മുന്നിലെത്തി.

2022 ല്‍ ഒന്‍പതാം സ്ഥാനമായിരുന്നു ടാറ്റ പവറിന്റേത്. ആമസോണും ടാറ്റ പവറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഈ കമ്പനികളും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നില മെച്ചപ്പടുത്തുകയായിരുന്നു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) നാലാമതെത്തിയപ്പോള്‍ മൈക്രോസോഫ്റ്റ്, സാംസങ് ഇന്ത്യ,ഇന്‍ഫോസിസ്,ടാറ്റ മോട്ടോഴ്‌സ്, ഐബിഎം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് യഥാക്രമം ആദ്യപത്തില്‍ .ഓണ്‍ലൈന്‍ മെഗാസ്‌റ്റോറായ ബിഗ് ബാസ്‌ക്കറ്റ് രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ സ്റ്റാര്‍ട്ടപ്പ് തൊഴിലുടമയായി.

തൊഴില്‍-ജീവിത സന്തുലിതാവസ്ഥ,പ്രശസ്തി,ശമ്പളം,ആനുകൂല്യങ്ങള്‍ എന്നീ ഘകടങ്ങളാണ് തൊഴിലുടമകളെ തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യക്കാര്‍ മാനദണ്ഡമാക്കുന്നത്.സപ്ലിമെന്ററി വരുമാനത്തിനായി അധിക ജോലികളോ അസൈന്‍മെന്റുകളോ ഏറ്റെടുക്കാന്‍ അനുവദിച്ചാല്‍ തൊഴിലുടമ കൂടുതല്‍ ആകര്‍ഷകമാകും.ഓട്ടോമോട്ടീവ് (77 ശതമാനം),ഐടി, ഐടിഇഎസ്, ടെലികോം (76 ശതമാനം), എഫ്എംസിജി, റീട്ടെയില്‍, ഇ-കൊമേഴ്‌സ് (75 ശതമാനം) എന്നിവ ആകര്‍ഷകമായ മേഖലകള്‍.

32 വിപണികളിലെ 1.63 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയാണ് ആര്‍ഇബിഐര്‍.

X
Top