ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മികച്ച നാലാംപാദ പ്രകടനം നടത്തി ടാറ്റ പവര്‍

ന്യൂഡല്‍ഹി: ടാറ്റ പവര്‍ നാലാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടു. 938.8 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 48.5 ശതമാനം വര്‍ധന.

വരുമാനം 4.1 ശതമാനം ഉയര്‍ന്ന് 12454 കോടി രൂപ. പ്രസരണ, വിതരണത്തിലെ 16 ശതമാനം വളര്‍ച്ചയാണ് ടോപ് ലൈനിനെ സഹായിച്ചത്, കമ്പനി അറിയിച്ചു. എബിറ്റ 3 ശതമാനം ഉയര്‍ന്ന് 1927.7 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 10 ബിപിഎസ് താഴ്ന്ന് 15.5 ശതമാനത്തിലെത്തി.

വരുമാനമൊഴികെയുള്ള ഘടകങ്ങള്‍ പ്രതീക്ഷകള്‍ക്ക് മുകളിലാണ്. 670 കോടി രൂപ ലാഭം പ്രതീക്ഷിക്കപ്പെട്ടപ്പോള്‍ വരുമാനം കണക്കുകൂട്ടിയത് 12950 കോടി രൂപ. 1813 കോടി രൂപയുടെ എബിറ്റയും അനലിസ്റ്റുകള്‍ കണക്കുകൂട്ടിയിരുന്നു.

2 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

X
Top