തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

അറ്റാദായം 21.5 ശതമാനം ഉയര്‍ത്തി ടാറ്റ പവര്‍

ന്യൂഡല്‍ഹി: ടാറ്റ പവര്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1140.97 കോടി രൂപയാണ് അറ്റദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 29 ശതമാനം അധികം.

തുടര്‍ച്ചയായി നോക്കുമ്പോള്‍ ഏകീകൃത അറ്റാദായം 21.5 ശതമാനം ഉയര്‍ന്നു. വരുമാനം 1.5 ശതമാനം ഉയര്‍ന്ന് 14982.55 കോടി രൂപയായപ്പോള്‍ ഏകീകൃത ഇബിറ്റ 43 ശതമാനമുയര്‍ന്ന് 3005 കോടി രൂപ. വിതരണ കമ്പനികളിലുടനീളമുള്ള ഉയര്‍ന്ന വില്‍പ്പനയും പുനരുപയോഗ ഊര്‍ജ്ജത്തിലെ ശേഷി വര്‍ദ്ധനവുമാണ് വരുമാനം സ്ഥിരമാകാന്‍ കാരണം.

”ബിസിനസ്സ് ക്ലസ്റ്ററുകളിലുടനീളമുള്ള ശക്തമായ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍തുടര്‍ച്ചയായ 15-ാം പാദ അറ്റാദായ വളര്‍ച്ച നേടി. തന്ത്രങ്ങള്‍, പ്രവര്‍ത്തന കാര്യക്ഷമത,  പ്രതിബദ്ധതയുള്ള തൊഴിലാളികളാല്‍ നയിക്കപ്പെടുന്ന നിര്‍വഹണ മികവ് എന്നിവയുടെ ഫലമാണിത്,”ടാറ്റ പവര്‍ സിഇഒയും എംഡിയുമായ പ്രവീര്‍ സിന്‍ഹ പറഞ്ഞു.

ഹരിത ഊര്‍ജ്ജ പരിവര്‍ത്തനത്തിനും ട്രാന്‍സ്മിഷന്‍, വിതരണ ബിസിനസിലെ വളര്‍ച്ചാ അവസരങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍  12,000 കോടി രൂപയുടെ കാപക്‌സ് കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്.

X
Top