തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ടാറ്റ ഗ്രൂപ്പ് ഐഫോണ്‍ പ്ലാന്റ് ഏറ്റെടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന് ആദ്യത്തെ ആഭ്യന്തര ഐഫോണ്‍ നിര്‍മ്മാതാവിനെ ലഭിക്കാനൊരുങ്ങുന്നു. ടാറ്റ ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ ഒരു പ്രധാന പ്ലാന്റ് ഏറ്റെടുക്കുന്നതോടെയാണ് ഇത്. ഫാക്ടറി ഉടമയായ തായ് വാന്‍ വിസ്‌ട്രോണ്‍ കോര്‍പറേഷനുമായി ഇത് സംബന്ധിച്ച് ചര്‍ച്ച തുടരുകയാണ്.

മാര്‍ച്ച് അവസാനത്തോടെ വാങ്ങല്‍ പൂര്‍ത്തിയായേക്കും. 600 മില്യണ്‍ ഡോളറിന്റേതാണ് ഇടപാട്. “വിസ്ട്രോണിന്റെ പിന്തുണയോടെ പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ടാറ്റ ഒരുങ്ങുകയാണ്, ” അധികൃതര്‍ ബ്ലുംബര്‍ഗിനോട് പ്രതികരിച്ചു.

മാര്‍ച്ച് 31-നകം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് ടാറ്റ ശ്രമിക്കുന്നതെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 1 ന് ആരംഭിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ സര്‍ക്കിളാണ് ലക്ഷ്യം . ബെഗംളൂരിന് 50 കിലോമീറ്റര്‍ കിഴക്കായാണ് വിസ്ട്രോണിന്റെ 2.2 ദശലക്ഷം ചതുരശ്ര അടി ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ എട്ട് ഐഫോണ്‍ ലൈനുകളും 10,000 തൊഴിലാളികളും, രണ്ടായിരം എന്‍ജിനീയര്‍മാരും ടാറ്റയ്ക്ക് സ്വന്തമാകും. സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ചൈനയുടെ ഉപകരണ ഉത്പാദനത്തെ മരവിപ്പിച്ചതാണ് കാരണം.

ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഇന്ത്യയും ഒരുങ്ങുന്നു. വിസ്‌ട്രോണ്‍ പുറത്തുകടക്കാന്‍ പദ്ധതിയിടുമ്പോള്‍ മറ്റ് തായ് വാനീസ് ഐഫോണ്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ആപ്പിള്‍ ഐഫോണുകള്‍ അസംബിള്‍ ചെയ്യുന്നത് പ്രധാനമായും തായ് വാനീസ് നിര്‍മ്മാണ ഭീമന്മാരായ വിസ്‌ട്രോണ്‍, ഫോക്‌സ്‌കോണ്‍ ഗ്രൂപ്പുകളാണ്.

X
Top