അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ടാറ്റ മോട്ടോഴ്‌സ് ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: മികച്ച മാര്‍ച്ച് പാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ടാറ്റ മോട്ടോഴ്‌സ് ഓഹരി തിങ്കളാഴ്ച 52 ആഴ്ച ഉയരമായ 537.15 കുറിച്ചു. 3 ശതമാനം ഉയര്‍ന്ന് 530.85 രൂപയിലായിരുന്നു ക്ലോസിംഗ്.ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ പോസിറ്റീവാണ്.

മോതിലാല്‍ ഓസ്വാള്‍ 590 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ജെഫറീസിന്റെത് 665 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ്. ജെപി മോര്‍ഗന്‍ ന്യൂട്രല്‍ റേറ്റിംഗ് നല്‍കുന്നു. 530 രൂപ ലക്ഷ്യവില നിശ്ചയിച്ച് കൂട്ടിച്ചേര്‍ക്കാനാണ് കോടക് ഇക്വിറ്റീസ് നിര്‍ദ്ദേശം.

ഗോള്‍ഡ്മാന്‍ സാക്ക്‌സ് 550 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗ് ആവര്‍ത്തിച്ചു. നൊമൂറയുടേത് 610 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശം. 5407.8 കോടി രൂപയാണ് നാലാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 1032 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വരുമാനം 35 ശതമാനം ഉയര്‍ന്ന് 105932 കോടി രൂപയായി. ശക്തമായ ഇന്ത്യന്‍ ഡിമാന്റും ജെഎല്‍ആറിന്റെ മികച്ച പ്രകടനവുമാണ് വില്‍പന മെച്ചപ്പെടുത്തിയത്.

മികച്ച മിശ്രിതം, വിലനിര്‍ണ്ണയ നടപടികള്‍, അനുകൂലമായ പ്രവര്‍ത്തന ലീവറേജ് എന്നിവ മാര്‍ജിനുകളും ലാഭവും മെച്ചപ്പെടുത്തി.വിലനിര്‍ണ്ണയ നടപടികളും സമ്പന്നമായ മിശ്രിതവും മെച്ചപ്പെട്ട എഎസ്പികള്‍ക്കും ഉയര്‍ന്ന വരുമാന വളര്‍ച്ചയ്ക്കും കാരണമായി. ചിപ്പ് വിതരണം ക്രമാനുഗതമായി മെച്ചപ്പെടുകയാണ്.

അതുകൊണ്ടുതന്നെ 2024 സാമ്പത്തികവര്‍ഷത്തില്‍ 6 ശതമാനത്തിലധികം ഇബിഐടി മാര്‍ജിന്‍ പ്രതീക്ഷിക്കുന്നു.വിതരണ പ്രശ്നങ്ങളും മാക്രോ സാഹചര്യങ്ങളും വെല്ലുവിളികളാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപച്ചെലവ് ഏകദേശം 3 ബില്യണ്‍ പൗണ്ടായി ഉയര്‍ന്നേയ്ക്കും.

അറ്റ കടം 2024 സാമ്പത്തിക വര്‍ഷത്തോടെ ഒരു ബില്യണ്‍ പൗണ്ടില്‍ താഴെയായി കുറയ്ക്കാനാകും, കമ്പനി എക്സ്ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

X
Top