കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യത

ടാറ്റാ മോട്ടോഴ്‌സ് വിഭജനം യാഥാര്‍ഥ്യമാകുന്നു

ടാറ്റാ മോട്ടോഴ്സ് വിഭജത്തിന് ഓഹരി ഉടമകളുടെ യോഗം ചൊവാഴ്ച അംഗീകാരം നല്‍കും. പദ്ധതി പ്രകാരം ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ബിസിനസ് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് കമേഴ്സ്യല്‍ വെഹിക്കിള്‍സിലേയ്ക്ക് മാറും.

അതേസമയം, ടാറ്റ മോട്ടോഴ്സിന്റെ യാത്ര വാഹന ബിസിനസ് നിലവില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ ഭാഗമാകുകയും ചെയ്യും. പ്രാബല്യത്തിലായാല്‍ കമ്ബനികളുടെ പേരുകളില്‍ മാറ്റമുണ്ടാകും.

ഓഹരി വിഭജനം
രണ്ട് രൂപ മുഖവിലയുള്ള ടാറ്റ മോട്ടോഴ്സിന്റെ ഒരു ഓഹരിക്ക് ടിഎംഎല്‍സിവിയുടെ ഒരു ഓഹരി ലഭിക്കും. അതായത് 100 ഓഹരികള്‍ കൈവശമുള്ളവർക്ക് ടിഎംഎല്‍സിവിയുടെ 100 ഓഹരികള്‍ കൂടി ലഭിക്കും. ഇതോടെ രണ്ട് കമ്ബനികളിലും നിക്ഷേപകർക്ക് ഓഹരി പങ്കാളിത്തം നിലനിർത്താനാകും.

650 രൂപ നിലവാരത്തിലാണ് ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയില്‍ ചൊവാഴ്ച വ്യാപാരം നടന്നത്. 52 ആഴ്ചയിലെ ഉയർന്ന വില 1,179 രൂപയും താഴ്ന്ന വില 535.75 രൂപയുമാണ്. വിഭജന യോഗത്തിന് മുമ്പായി ഓഹരി വിലയില്‍ 1.43 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം മാർച്ചിലാണ് കമ്പനിയെ വിഭജിക്കാൻ ഡയറക്ടർ ബോർഡ് അംഗീകാരം നല്‍കിയത്. യാത്രാ വാഹന ബിസിനസില്‍ ഇ.വി, ജാഗ്വാർ ലാൻഡ് റോവർ എന്നിവ ഉള്‍പ്പെടും. ജൂലായ് ഒന്നിനാണ് വിഭജനം പൂർത്തിയാകുക.

X
Top