ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ടാറ്റ മോട്ടോഴ്‌സ് ഓഹരി മുന്നേറുന്നു, നിക്ഷേപകര്‍ എന്ത്‌ചെയ്യണം?

മുംബൈ: ഒന്നാംപാദ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞിട്ടും ടാറ്റ മോട്ടോഴ്‌സ് ഓഹരി തിങ്കളാഴ്ച നേട്ടമുണ്ടാക്കി. 2.39 ശതമാനം ഉയര്‍ന്ന് 648.85 രൂപയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. ഒന്നാംപാദ ഫലങ്ങള്‍ പ്രതീക്ഷിച്ചതോതിലായതാണ് ഓഹരിയിലുള്ള താല്‍പര്യം വര്‍ധിപ്പിച്ചത്.

അതേസമയം ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിന്റെ നിഗമനത്തില്‍ ഓഹരികള്‍ ഹ്രസ്വകാലത്തില്‍ തണുപ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുക. 550 രൂപയാണ് അവര്‍ ലക്ഷ്യവില നല്‍കുന്നത്.

നുവാമ വളര്‍ച്ചാ അനുമാനം താഴ്ത്തുമ്പോള്‍ മോതിലാല്‍ ഓസ്വാള്‍ 631 ലക്ഷ്യവിലയില്‍ ന്യൂടല്‍ റേറ്റിംഗാണ് നല്‍കുന്നത്. നുവാമ ലക്ഷ്യവില 670 രൂപയില്‍ നിന്നും 610 രൂപയാക്കി കുറച്ചു.

പ്രദേശിക ബ്രോക്കറേജായ എംകെയ് ഗ്ലോബല്‍ 750 രൂപയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. 3924 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച അറ്റാദായം. അനലിസ്റ്റുകള്‍ നേരത്തെ പ്രവചിച്ച 30 ശതമാനം വാര്‍ഷിക കുറവ്.

വരുമാനം 2.5 ശതമാനം ഇടിഞ്ഞ് 1.04 കോടി രൂപയായപ്പോള്‍ അത് പ്രതീക്ഷച്ചതിനേക്കാള്‍ വര്‍ദ്ധിച്ചു. വരുമാനം 8.7 ശതമാനം കുറയുമെന്നായിരുന്നു അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നത്. എബിറ്റ 36 ശതമാനം കുറഞ്ഞ് 9700 കോടി രൂപയായി.

ജാഗ്വാര്‍ ലാന്റ് റോവറിന്റെ അറ്റാദായത്തിലുണ്ടായ ഇടിവാണ് മൊത്തം പ്രകടനത്തെ ബാധിച്ചതെന്ന് കമ്പനി അറിയിക്കുന്നു. ട്രംപിന്റെ നികുതിയെ തുടര്‍ന്ന് ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്റിന്റെ വരുമാനം 9 ശതമാനം ഇടിഞ്ഞ് 6.6 ബില്യണ്‍ പൗണ്ടായി.

ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യവാഹന വില്‍പന വരുമാനം 7 ശതമാനം കുറഞ്ഞ് 17000 കോടി രൂപയായിട്ടുണ്ട്. അതേസമയം എബിറ്റ മാര്‍ജിന്‍ 60 ബേസിസ് പോയിന്റുയര്‍ന്ന് 12.2 ശതമാനമായി. യാത്രാ വാഹനന വില്‍പന വരുമാനം 8.2 ശതമാനമാണ് കുറഞ്ഞത്.

X
Top