ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

റെനെസാസുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്

മുംബൈ: ആഭ്യന്തര, ആഗോള വിപണികൾക്കായി അർദ്ധചാലക പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും ജാപ്പനീസ് ചിപ്പ് നിർമ്മാതാക്കളായ റെനെസാസ് ഇലക്‌ട്രോണിക്‌സ് കോർപ്പറേഷനും ഇന്ത്യയുടെ ടാറ്റ മോട്ടോഴ്‌സും തന്ത്രപരമായ പങ്കാളിത്തം രൂപീകരിച്ചതായി കമ്പനികൾ ബുധനാഴ്ച അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് അടുത്ത തലമുറ ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് വികസിപ്പിക്കുന്നതിന് ഇവി കാറുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സുമായി റെനെസാസ് സഹകരിക്കുമെന്ന് കമ്പനികൾ പ്രസ്താവനയിൽ പറഞ്ഞു.

പങ്കാളിത്തത്തിന്റെ ഭാഗമായി, 5G ഉൾപ്പെടെയുള്ള വയർലെസ് നെറ്റ്‌വർക്ക് സൊല്യൂഷനുകളിൽ ടാറ്റ ഗ്രൂപ്പ് കമ്പനിയായ തേജസ് നെറ്റ്‌വർക്കുമായും റെനെസാസ് ചേർന്ന് പ്രവർത്തിക്കും. ആഗോള വിപണികളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉൽപന്നങ്ങൾ തുടക്കത്തിൽ ഇന്ത്യയിലായിരിക്കും അവതരിപ്പിക്കുക. ബുധനാഴ്ച ടാറ്റ മോട്ടോർസ് ഓഹരികൾ 0.30 ശതമാനത്തിന്റെ നേട്ടത്തിൽ 418.35 രൂപയിലെത്തി.

X
Top