ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ടാറ്റ മോട്ടോഴ്‌സ് ഓണം ഓഫറുകൾ അവതരിപ്പിച്ചു

ഉദാര വായ്പാ വ്യവസ്ഥകൾ, 60000 രൂപ വരെ വിലക്കുറവ്

കൊച്ചി: ടാറ്റ മോട്ടോഴ്‌സ് കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ടാറ്റയുടെ വിവിധ സെഗ്മെന്റുകളിലുള്ള കാറുകൾക്ക് 60,000 രൂപ വരെ ഓണം സീസണിൽ വില കുറച്ചു നൽകും. ഓണം ഉപഭോക്താക്കൾക്ക് ഡെലിവറിയിൽ മുൻഗണന ലഭിക്കും. 95 ശതമാനം വരെ ഓൺ റോഡ് ഫിനാൻസും ലഭ്യമാക്കും.

7 വർഷം വരെ തിരിച്ചടവിന് കാലാവധി നൽകും. ഇൻകം ടാക്സ് രേഖകളില്ലാത്ത ഉപഭോക്താക്കൾക്കും ഫിനാൻസ് ലഭ്യമാക്കാനും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ടാറ്റ മോട്ടോഴ്സ് സെയിൽസ് & മാർക്കറ്റിങ് വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു. പൊതു, സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുമായി ഇക്കാര്യത്തിൽ ധാരണ ആയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹാരിയർ, സഫാരി എന്നിവയ്ക്ക് 60000 രൂപ വില കുറയും. അൾട്രോസ്, ടിയാഗോ എന്നിവയ്ക്ക് 25000 രൂപയുടെ ഓഫർ ലഭിക്കും.

കമ്പനി പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിൽ രാജ്യത്ത് വലിയ മുന്നേറ്റം നടത്തി. കേരളം ടാറ്റയുടെ രാജ്യത്തെ മൂന്ന് മികച്ച വിപണികളിൽ ഒന്നാണ്. വില്പനയിൽ കഴിഞ്ഞ വർഷം കേരളം രണ്ടാമതായിരുന്നു.

ടാറ്റയോടൊപ്പം തുടരുന്ന ഉപഭോക്താക്കളുടെ നിരക്ക് കേരളത്തിൽ 72 ശതമാനമാണ്. ഇത് ഇന്ത്യയിൽ ഏറ്റവും ഉയർന്നതത്രെ. ഹാച്, എസ് യുവി എന്നിവയുടെ ഏറ്റവും മികച്ച വിപണിയായും കേരളം തുടരുകയാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ടിയാഗോ, പഞ്ച്, നെക്സോൺ എന്നിവ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം ടാറ്റ മോട്ടോഴ്‌സ് വില്പന ശൃംഖല വിപുലീകരിച്ചു. ഔട്ലെറ്റുകളുടെ എണ്ണം ഇരട്ടിയാക്കി. ഇപ്പോൾ 100 ൽ അധികം ഔട്ലെറ്റുകളായി. സർവീസ് സ്റ്റേഷനുകളുടെ എണ്ണവും വർധിപ്പിച്ചു. ഇപ്പോൾ 51 എണ്ണമാണുള്ളത്. ആഫ്റ്റർസെയിൽ രംഗത്ത് അവതരിപ്പിച്ച എസ് സെർവ് യൂണിറ്റുകൾ ശ്രദ്ധേയമായി. ടൂ വീലറുകൾ വഴിയും സ്പോട് സർവീസ് അതിവേഗം ലഭ്യമാക്കുന്നു.

ഓണം വിപണിയെ വലിയ പ്രതീക്ഷയോടെയാണ് ടാറ്റ കാണുന്നത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 40 ശതമാനം അധിക വില്പന കമ്പനി ലക്ഷ്യമിടുന്നതായും രാജൻ അംബ പറഞ്ഞു.

X
Top