ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്ഇന്ത്യയുടെ എഐ ഹാര്‍ഡ് വെയര്‍ ഇറക്കുമതിയില്‍ 13 ശതമാനം വര്‍ധന, യുഎസ് സ്വാധീനം നിര്‍ണ്ണായകംറഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധന

റീട്ടെയ്ല്‍ പാസഞ്ചര്‍ വാഹന വില്‍പനയില്‍ 6 ശതമാനം വര്‍ദ്ധനവ്, വിപണി വിഹിതം ഉയര്‍ത്തി ടാറ്റ മോട്ടോഴ്‌സും മാരുതി സുസുക്കിയും

മുംബൈ: ഏറ്റവും പുതിയ വാഹന രജിസ്‌ട്രേഷന്‍ ഡാറ്റ പ്രകാരം ടാറ്റ മോട്ടോഴ്‌സും മാരുതി സുസുക്കിയും ആഭ്യന്തര പാസഞ്ചര്‍ വാഹന വിപണി വിഹിതം വര്‍ദ്ധിപ്പിച്ചു. ടാറ്റ മോട്ടോഴ്‌സ് സെപ്തംബറില്‍ വിപണി വിഹിതം 13.75 ശതമാനമായും മാരുതി സുസുക്കി 41.17 ശതമാനമായുമാണ് ഉയര്‍ത്തിയത്. യഥാക്രമം 11.52 ശതമാനവും 40.83 ശതമാനവുമായിരുന്ന സ്ഥാനത്താണിത്. ഇന്ത്യയിലെ മുന്‍നിര പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളെന്ന സ്ഥാനം മാരുതി സുസുക്കി നിലനിര്‍ത്തി.

2025 സെപ്റ്റംബറില്‍ ഇന്ത്യയിലുടനീളം വിറ്റഴിച്ച മൊത്തം പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണം 2,99,369 യൂണിറ്റുകളാണ്. 2024 സെപ്റ്റംബറില്‍ വിറ്റഴിച്ച 2,82,945 യൂണിറ്റുകളെ അപേക്ഷിച്ച് 6 ശതമാനം വര്‍ദ്ധനവ്. മഹീന്ദ്ര ആന്റ് മഹീന്ദ്ര 37659 പാസഞ്ചര്‍ വാഹനങ്ങള്‍ വില്‍പന നടത്തിയപ്പോള്‍ ഹ്യൂണ്ടായി മോട്ടോറിന്റേത് 35812 യൂണിറ്റുകളും ടൊയോട്ട കിര്‍ലോസ്‌ക്കറിന്റേത് 20303 യൂണിറ്റുകളും കിയയുടേത് 3,23,268 യൂണിറ്റുകളുമാണ്. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടേയും ഹ്യൂണ്ടായി മോട്ടോറിന്റേയും ടൊയോട്ടയുടേയും വില്‍പനയും വിപണി വിഹിതവും ഇടിഞ്ഞു.

മഹീന്ദ്ര ആന്റ് മഹീന്ദ്ര  മുന്‍വര്‍ഷത്തില്‍ 35863 യൂണിറ്റുകളും ഹ്യൂണ്ടായി 38833 യൂണിറ്റുകളും ടൊയോട്ട 20,702 യൂണിറ്റുകളും കഴിഞ്ഞവര്‍ഷം വില്‍പന നടത്തിയിരുന്നു. വിപണി വിഹിതം യഥാക്രമം 12.7 ശതമാനത്തില്‍ നിന്നും 12.58 ശതമാനമായും 13.72 ശതമാനത്തില്‍ നിന്നും 11.96 ശതമാനമായും 7.35 ശതമാനത്തില്‍ നിന്നും 6.78 ശതമാനമായും കുറഞ്ഞു. കിയയുടെ വില്‍പനയും വിപണി വിഹിതവും അതേസമയം ഉയര്‍ന്നിട്ടുണ്ട്.

ഇരുചക്ര വാഹന വിഭാഗത്തില്‍, ഹീറോ മോട്ടോകോര്‍പ്പ് 2025 സെപ്റ്റംബറില്‍ 3,23,268 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് വിപണി വിഹിതം 25.10 ശതമാനമായി ഉയര്‍ത്തി. 2024 സെപ്തംബറില്‍ ഇത് യഥാക്രമം 2,71,820 യൂണിറ്റുകളും 22.48 ശതമാനവുമായിരുന്നു.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വിപണി വിഹിതം 2025 സെപ്റ്റംബറില്‍ 25.05 ശതമാനമായി കുറഞ്ഞു.. ടിവിഎസ് മോട്ടോര്‍ കമ്പനി 2025 സെപ്റ്റംബറില്‍ വിപണി വിഹിതം 19.11 ശതമാനമായി മെച്ചപ്പെടുത്തി, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 18.36 ശതമാനമായിരുന്നു വിപണി വിഹിതം.

മൊത്തത്തില്‍, ഇരുചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 2025 സെപ്റ്റംബറില്‍ 6.5 ശതമാനം വര്‍ദ്ധിച്ച് 12,87,735 യൂണിറ്റുകളായി.

X
Top