റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആര്‍ റദ്ദാക്കുന്നു

മുംബൈ: ടാറ്റാ മോട്ടോഴ്‌സിന്റെ ഡിവിആര്‍ (ഡിഫറന്‍ഷ്യല്‍ വോട്ടിംഗ്‌ റൈറ്റ്‌) റദ്ദാക്കാന്‍ കമ്പനി തീരുമാനിച്ചു. എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീപ്‌റ്റ്‌സ്‌) ഡിലിസ്റ്റ്‌ ചെയ്‌ത്‌ ആറ്‌ മാസത്തിനു ശേഷമാണ്‌ മൂലധന ഘടന ലളിതമാക്കാനായി ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആര്‍ റദ്ദ്‌ ചെയ്യുന്നത്‌.

15 വര്‍ഷം മുമ്പാണ്‌ ടാറ്റാ മോട്ടോഴ്‌സിന്റെ ഡിവിആര്‍ ഇഷ്യു ചെയ്‌തത്‌. വന്‍കിട കോര്‍പ്പറേറ്റുകളില്‍ ടാറ്റാ മോട്ടോഴ്‌സിന്‌ മാത്രമാണ്‌ നിലവില്‍ ഡിവിആര്‍ ഉള്ളത്‌. സാധാരണ ഓഹരിയുടമകളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഡിവിആര്‍ കൈവശം വെക്കുന്നവര്‍ക്ക്‌ വ്യത്യസ്‌തമായ വോട്ടിംഗ്‌, ഡിവിഡന്റ്‌ അവകാശങ്ങളാണുള്ളത്‌.

ഡിവിആര്‍ കൈവശം വെക്കുന്നവര്‍ക്ക്‌ സാധാരണ ഓഹരിയുടമകള്‍ക്കുള്ളതിന്റെ പത്തിലൊന്ന്‌ മാത്രമാണ്‌ വോട്ടിംഗ്‌ അവകാശം.

അതേ സമയം അഞ്ച്‌ ശതമാനം അധിക ലാഭവീതത്തിന്‌ അര്‍ഹതയുണ്ട്‌. ടാറ്റാ മോട്ടോഴ്‌സിന്റെ സാധാരണ ഓഹരികളുടെ പകുതി വില മാത്രമാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആറിനുള്ളത്‌.

ഡിലിസ്റ്റ്‌ ചെയ്യുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആര്‍ ഇന്നലെ 18 ശതമാനം ഉയര്‍ന്നു. ഇന്നലെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയാണ്‌ ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആര്‍ രേഖപ്പെടുത്തിയത്‌.

ടാറ്റാ മോട്ടോഴ്‌സ്‌ ഡിവിആര്‍ ഡിലിസ്റ്റ്‌ ചെയ്യുന്നതിന്‌ കമ്പനിക്ക്‌ സെബി, വായ്‌പ നല്‍കിയ സ്ഥാപനങ്ങള്‍, ഓഹരിയുടമകള്‍, എന്‍സിഎല്‍ടി എന്നിവയുടെ അനുമതി ആവശ്യമാണ്‌.

ഡിവിആറുകള്‍ സാധാരണ ഓഹരികളാക്കി മാറ്റുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 12-14 മാസം വേണ്ടിവരുമെന്നാണ്‌ കരുതുന്നത്‌.

X
Top