
മുംബൈ: ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന വിഭാഗം, ടാറ്റ മോട്ടോഴ്‌സ്, ബുധനാഴ്ച 335 രൂപയില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. നേരത്തെ നിശ്ചയിച്ച 260.75 രൂപയില്‍ നിന്നും 28.5 ശതമാനം അധികവിലയാണിത്. ടാറ്റ മോട്ടോഴ്സ് പുന:സംഘടനയെത്തുടര്‍ന്നാണ് കമ്പനി നിലവില്‍ വന്നത്. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡാണ് മറ്റൊരു കമ്പനി.
ഇരു കമ്പനികളും യഥാക്രമം വാണിജ്യ വാഹനങ്ങളും പാസഞ്ചര്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ജാഗ്വാര്‍ ലാന്‍ഡ് റോവറും ഉള്‍പ്പെടെ) നിര്‍മ്മിച്ച് വില്‍പന നടത്തുന്നു.
ഒക്ടോബര്‍ 14 റെക്കോര്‍ഡ് തീയതി അടിസ്ഥാനമാക്കി ഓരോ മാതൃ കമ്പനി ഓഹരികള്‍ക്കും ഡീമെര്‍ജ്ഡ് സിവി ബിസിനസിന്റെ ഒരു വിഹിതം ലഭ്യമാകും. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ 368 കോടി ഓഹരികള്‍ ടിഎംസിവി എന്ന ചിഹ്നത്തിലായിരിക്കും ട്രേഡിംഗ് നടത്തുക.
പാസഞ്ചര്‍ വാഹന കമ്പനി ഓഹരികള്‍ ഒക്ടോബര്‍ 14 ന് പ്രത്യേകം ലിസ്റ്റ് ചെയ്യപ്പെട്ടു. പ്രീ-ഓപ്പണ്‍ പ്രൈസ് ഡിസ്‌കവറി സെഷനുശേഷം അതിന്റെ ഓഹരികള്‍ ഓരോന്നിനും 400 രൂപയില്‍ ട്രേഡിംഗ് ആരംഭിച്ചു.വിഭജനത്തിന് മുമ്പ്, ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില 660.75 രൂപയായിരുന്നു.





