എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

1,500 ഇലക്ട്രിക് ബസുകളുടെ വിതരണത്തിനുള്ള ഓർഡർ സ്വന്തമാക്കി ടാറ്റ മോട്ടോഴ്‌സ്

ഡൽഹി: കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡിന്റെ ടെൻഡറിന്റെ ഭാഗമായി ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ഡിടിസി) നിന്ന് 1,500 ഇലക്ട്രിക് ബസുകൾക്ക് ഓർഡർ ലഭിച്ചതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. കരാർ പ്രകാരം 12 വർഷത്തേക്ക് എയർ കണ്ടീഷൻഡ്, ലോ-ഫ്ലോർ,  ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്ന് ടാറ്റ മോട്ടോർസ് പ്രസ്താവനയിൽ പറഞ്ഞു. ഈ ബസുകളുടെ ഡെലിവറി ഡിടിസിയുമായുള്ള തങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ഡൽഹി നഗരത്തിന് പരിസ്ഥിതി സൗഹൃദമായ ജനസഞ്ചാരം വാഗ്ദാനം ചെയ്യുകയും ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റ് രോഹിത് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയിൽ പൊതുഗതാഗതം നവീകരിക്കുന്നതിനും ഭാവി വാഹനങ്ങളുടെ രൂപകൽപ്പനയിൽ സുസ്ഥിരത നിലനിർത്തുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന ടാറ്റ മോട്ടോർസ് പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള കമ്പനി ഇതിനകം 650-ലധികം ഇലക്ട്രിക് ബസുകൾ ഇന്ത്യയിലെ ഒന്നിലധികം നഗരങ്ങളിലായി വിതരണം ചെയ്തിട്ടുണ്ട്. 

X
Top