
മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 3924 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച അറ്റാദായം. അനലിസ്റ്റുകള്‍ നേരത്തെ പ്രവചിച്ച ് 30 ശതമാനം കുറവ്.
വരുമാനം 2.5 ശതമാനം ഇടിഞ്ഞ് 1.04 കോടി രൂപയായപ്പോള്‍ അത് പ്രതീക്ഷച്ചതിനേക്കാള്‍ വര്‍ദ്ധിച്ചു. വരുമാനം 8.7 ശതമാനം കുറയുമെന്നായിരുന്നു അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നത്. എബിറ്റ 36 ശതമാനം കുറഞ്ഞ് 9700 കോടി രൂപയായി.
ജാഗ്വാര്‍ ലാന്റ് റോവറിന്റെ അറ്റാദായത്തിലുണ്ടായ ഇടിവാണ് മൊത്തം പ്രകടനത്തെ ബാധിച്ചതെന്ന് കമ്പനി അറിയിക്കുന്നു. ട്രംപിന്റെ നികുതിയെ തുടര്‍ന്ന് ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്റിന്റെ വരുമാനം 9 ശതമാനം ഇടിഞ്ഞ് 6.6 ബില്യണ്‍ പൗണ്ടായി.
ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യവാഹന വില്‍പന വരുമാനം 7 ശതമാനം കുറഞ്ഞ് 17000 കോടി രൂപയായിട്ടുണ്ട്. അതേസമയം എബിറ്റ മാര്‍ജിന്‍ 60 ബേസിസ് പോയിന്റുയര്‍ന്ന് 12.2 ശതമാനമായി. യാത്രാ വാഹനന വില്‍പന വരുമാനം 8.2 ശതമാനമാണ് കുറഞ്ഞത്.