ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എയർഏഷ്യ ഇന്ത്യയുടെ നഷ്ടം ടാറ്റ എഴുതിത്തള്ളിയേക്കുമെന്ന് റിപ്പോർട്ട്

മുംബൈ: എയർഏഷ്യ ഇന്ത്യയുടെ 2,600 കോടി രൂപയുടെ നഷ്ട്ടം ടാറ്റ സൺസ് എഴുതിത്തള്ളിയേക്കും. എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കാൻ ടാറ്റ ഉദ്ദേശിക്കുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. എയർഏഷ്യ ഇന്ത്യയുടെ അറ്റമൂല്യം പൂർണ്ണമായും ഇല്ലാതായെന്നും അതിന്റെ ബാധ്യതകൾ നിലവിലെ ആസ്തികളേക്കാൾ കൂടുതലാണെന്നും ഒരു ഓഡിറ്റ് റിപ്പോർട്ട് കാണിക്കുന്നു.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എയർഏഷ്യ ഇന്ത്യയുടെ 100 ശതമാനം ഏറ്റെടുക്കാൻ ഒരുങ്ങുകയും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതി തേടുകയും ചെയ്തിരുന്നു. ടാറ്റ സൺസിന്റെ 83.67% ഉടമസ്ഥതയിലുള്ള വിമാന കമ്പനിയാണ് എയർഏഷ്യ ഇന്ത്യ. കമ്പനിയുടെ ബാക്കി 16.33% മലേഷ്യയുടെ എയർഏഷ്യ ഗ്രൂപ്പിന്റെ ഭാഗമായ എയർഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ കൈവശമാണ്.

ഇതിനകം തന്നെ നഷ്ടത്തിൽ ഉഴലുന്ന എയർഏഷ്യ ഇന്ത്യയെ പാൻഡെമിക് വല്ലാതെ ബാധിച്ചതായി അധികൃതർ പറഞ്ഞു. അതേസമയം ഈ മാധ്യമ റിപ്പോർട്ടുകളോട് ടാറ്റ സൺസ് പ്രതികരിച്ചിട്ടില്ല.

ആഭ്യന്തര, അന്തർദേശീയ വിപണികളിൽ പ്രവർത്തിക്കുന്ന ഒരു ഫുൾ സർവീസ് എയർലൈനാണ് എയർ ഇന്ത്യ. എയർ ഇന്ത്യ എക്സ്പ്രസ് ഹ്രസ്വദൂര അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചതായി വികസനത്തോട് അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

X
Top