എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കീമോയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ മരുന്നുകൂട്ടുമായി ടാറ്റ ആശുപത്രി

മുംബൈ: അര്ബുദബാധിതര്ക്ക് കീമോതെറപ്പി കഴിഞ്ഞതിനുശേഷം ഛര്ദി ശമിപ്പിക്കാന് മരുന്നുകൂട്ടില് മാറ്റംവരുത്തി മുംബൈ ടാറ്റ മെമ്മോറിയല് ആശുപത്രി. ഇതുവഴി പാര്ശ്വഫലവും ചികിത്സാച്ചെലവും കുറയ്ക്കാന് സാധിക്കും.

നിലവില് രോഗികള്ക്ക് 10 മില്ലിഗ്രാം ഒലാന്സാപിന് മരുന്നടക്കമുള്ള നാല് മരുന്നുകളാണ് നല്കുന്നത്. ഇതില് ഒലാന്സാപിന് മരുന്നിന്റെ അളവ് രണ്ടര മില്ലിഗ്രാം ആക്കിയാണ് പുതിയ മരുന്നുകൂട്ട് തയ്യാറാക്കിയത്.

ഒലാന്സാപിന് മരുന്നിന്റെ അളവ് കുറയ്ക്കുന്നതിലൂടെ പാര്ശ്വഫലം കുറയ്ക്കാനും ഛര്ദിയും മനംപുരട്ടലും നന്നായി കുറയ്ക്കാനും കഴിയുമെന്ന് ആശുപത്രിയധികൃതര് അറിയിച്ചു. 10 മില്ലിയുടെ 10 ഒലാന്സാപിന് ഗുളികയ്ക്ക് 100 രൂപയോളം വരുമ്പോള് രണ്ടര മില്ലിഗ്രാമിന് 40 രൂപയാണ് വില.

സാധാരണ കീമോ കഴിഞ്ഞ രോഗികള്ക്ക് ഛര്ദി കുറയ്ക്കാന് നല്കുന്ന മരുന്നുകളില് ഒന്നാണ് ഒലാന്സാപിന്. മറ്റു മരുന്നുകളോടൊപ്പം ഇത് 10 മില്ലിഗ്രാം കൊടുക്കും. ഇതിന് പാര്ശ്വഫലം ഏറെയാണ്. അതിനാല്, നല്ലൊരു ശതമാനം ഡോക്ടര്മാരും ഈ മരുന്ന് നല്കാറുമില്ല.

ഇതിനൊരു പ്രതിവിധിയെന്ന നിലയിലാണ് പുതിയ പരീക്ഷണം.- ഈ പഠനത്തിന്റെ ഭാഗമായ ടാറ്റ മെമ്മോറിയല് ആശുപത്രിയിലെ മെഡിക്കല് ഓങ്കോളജിസ്റ്റ് ഡോ. ജ്യോതി ബാജ്പയ് പറഞ്ഞു.

2021 മുതല് 2023 വരെ 13 മുതല് 75 വയസ്സുവരെയുള്ള 267 രോഗികളില് നടത്തിയ പഠനത്തിലാണ് മരുന്നുകൂട്ടിന്റെ കണ്ടെത്തല്.

X
Top