ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

മുന്നുമാസത്തില്‍ 110 ശതമാനം ഉയര്‍ച്ച നേടി ടാറ്റ ഗ്രൂപ്പ് ഓഹരി

മുംബൈ: വ്യാഴാഴ്ച റെക്കോര്‍ഡ് ഉയരം കുറിച്ച ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റേത് (ടിഐസിഎല്‍). 7 ശതമാനം ഉയര്‍ന്ന് ഓഹരി 2886 രൂപയിലേയ്ക്ക് കുതിക്കുകയായിരുന്നു. ഇതോടെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കാനും ഓഹരിയ്ക്കായി.

വെറും മൂന്നുമാസത്തിനുള്ളിലാണ് ഓഹരി 110 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിച്ചത്. ജൂണില്‍ 1300 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് 2880 രൂപയിലേയ്ക്ക് ഉയര്‍ന്നത്. ടാറ്റ സണ്‍സ് പ്രമോട്ടുചെയ്യുന്ന ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ടിഐസിഎല്‍) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (ആര്‍ബിഐ) രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ് (എന്‍ബിഎഫ്‌സി).

നേരത്തെ ദി ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന കമ്പനി, ഇക്വിറ്റി ഷെയറുകളിലും ഇക്വിറ്റി സംബന്ധിയായ സെക്യൂരിറ്റികളിലും നിക്ഷേപം നടത്തുന്നു. ഇക്വിറ്റി, ഡെബ്റ്റ് ഉപകരണങ്ങള്‍, കമ്പനി സെക്യൂരിറ്റികള്‍ എന്നിവയില്‍ ദീര്‍ഘകാല നിക്ഷേപങ്ങളാണ് ഇവര്‍ നടത്തുന്നത്. ഡിവിഡന്റ്, പലിശ, നിക്ഷേപ വില്‍പ്പനയുടെ ലാഭം എന്നിവയാണ് പ്രധാന വരുമാന സ്രോതസ്സുകള്‍.

ജൂണിലവസാനിച്ച പാദത്തില്‍നികുതിയ്ക്ക് മുന്‍പുള്ള ലാഭം 66.5 ശതമാനം വര്‍ധിപ്പിക്കാന്‍ ടിഐസിഎല്ലിനായി. 89 കോടി രൂപയാണ് രേഖപ്പെടുത്തിയ ലാഭം. നികുതി കഴിച്ചുള്ള ലാഭം 60 കോടി രൂപ.

ടാറ്റ അസറ്റ് മാനേജ്‌മെന്റ്, ടിഐസിഎല്ലും ടാറ്റ സണ്‍സും ഒരുമിച്ച് പ്രമോട്ട് ചെയ്യുന്ന സ്ഥാപനമാണ്. 68 ശതമാനം ഓഹരികള്‍ ടാറ്റ സണ്‍സും 32 ശതമാനം ടിഐസിഎല്ലും കൈവശം വയ്ക്കുന്നു. ഇന്ത്യന്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ ഫണ്ട് മാനേജ്‌മെന്റ് കമ്പനികളിലൊന്നാണ് ടാറ്റ അസറ്റ് മാനേജ്‌മെന്റ് (ടിഎഎം).

ടാറ്റ മ്യൂച്വല്‍ ഫണ്ടുകളുടെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജരായി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാന പ്രവര്‍ത്തനം. ടാറ്റ കമ്പനികളുടെ നിക്ഷേപ ഹോള്‍ഡിംഗ് കമ്പനിയും പ്രൊമോട്ടറുമാണ് ടാറ്റ സണ്‍സ്.

X
Top