സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

റെക്കോര്‍ഡ് ഉയരം കുറിച്ച് ടാറ്റ ഗ്രൂപ്പ് ഓഹരി, വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ജിയോജിത്ത്

ന്യൂഡല്‍ഹി: വെള്ളിയാഴ്ച റെക്കോര്‍ഡ് ഉയരം കുറിച്ച ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടാറ്റ കെമിക്കല്‍സ്. 5.71 ശതമാനം ഉയര്‍ന്ന ഓഹരി 1182.40 രൂപയിലേയ്ക്ക് കുതിക്കുകയായിരുന്നു. മികച്ച ജൂണ്‍ പാദഫലങ്ങളാണ് നേട്ടത്തിന് കാരണമായത്.

ജൂണിലവസാനിച്ച പാദത്തില്‍ വരുമാനം 3995 കോടി രൂപയാക്കി ഉയര്‍ത്താന്‍ കമ്പനിയ്ക്കായി. മുന്‍ സാമ്പത്തികവര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 34 ശതമാനം കൂടുതല്‍. ഇബിറ്റ 68.8 ശതമാനം വര്‍ധിച്ച് 1015 കോടി രൂപയും ഇബിറ്റ മാര്‍ജിന്‍ 521 ബിപിഎസ് കൂടി 25.4 ശതമാനവുമായി.

ഉയര്‍ന്ന ശേഷി വിനിയോഗത്തിന്റെ ബലത്തില്‍ നികുതി കഴിച്ചുള്ള ലാഭം 87.2 ശതമാനം ശക്തിപ്പെടുത്താനും കമ്പനിയ്ക്ക് സാധിച്ചു. 641 കോടി രൂപയാണ് ആദ്യ പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ നികുതി കഴിച്ചുള്ള ലാഭം. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ 1111.25 രൂപ വിലയുള്ള ഓഹരി 1340 രൂപലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് അവര്‍ ആവശ്യപ്പെടുന്നത്. പുതുക്കിയ വിലനിര്‍ണ്ണയം, വര്‍ദ്ധിച്ചുവരുന്ന അളവുകള്‍, ഉല്‍പ്പന്നങ്ങളിലുടനീളമുള്ള ശക്തമായ ഡിമാന്‍ഡ് എന്നിവ വരുമാനവും മാര്‍ജിനും വര്‍ദ്ധിപ്പിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനം പറയുന്നു.

1939 ല്‍ സ്ഥാപിതമായ ടാറ്റ കെമിക്കല്‍സ് (ടാറ്റ കെം) 28204.07 കോടി വിപണി മൂല്യമുള്ള മിഡ് ക്യാപ്പ് കമ്പനിയാണ്. സാള്‍ട്ട്, റിഫൈന്‍ഡ് സോഡിയം ബൈ കാര്‍ബണേറ്റ്, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് എന്നിവയാണ് ഉത്പന്നങ്ങള്‍. കമ്പനിയുടെ 37.98 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്.

14.99 ശതമാനം വിദേശ നിക്ഷേപകരും 19.14 ശതമാനം ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top