അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

606% അന്തിമ ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചു

ന്യൂഡല്‍ഹി: 606 ശതമാനം ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയിതിയായി ജൂണ്‍ 22 നിശ്ചയിച്ചിരിക്കയാണ് ടാറ്റ എലക്സി. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 60.6 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. അതേസമയം ടിപ്സ്2 ട്രേഡിസിലെ എആര്‍ രാമചന്ദ്രന്‍ കമ്പനി ഓഹരിയില്‍ ബെയറിഷാണ്.

ഓഹരി 7777 രൂപയില്‍ പ്രതിരോധം നേരിടുന്നതായി അദ്ദേഹം പറയുന്നു. നിലവിലെ വിലയില്‍ ലാഭമെടുക്കാനാണ് നിര്‍ദ്ദേശം. 7456 രൂപയില്‍ സ്റ്റോപ് ലോസ് വെയ്ക്കാം.

201.5 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി നേടിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 26 ശതമാനം കൂടുതല്‍. വരുമാനം 23 ശതമാനം ഉയര്‍ന്ന് 863.6 കോടി രൂപ. തുടര്‍ച്ചയായി നോക്കുമ്പോള്‍ പ്രവര്‍ത്തവരുമാനം 2.5 ശതമാനമാണ് കൂടിയത്. 838 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം.

എബിറ്റ 12.8 ശതമാനമുയര്‍ന്ന് 249.5 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 32.5 ശതമാനത്തില്‍ നിന്നും 29.8 ശതമാനമായി താഴ്ന്നു. 606 ശതമാനം അഥവാ 60.60 രൂപയുടെ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

1.31 ശതമാനം ഉയര്‍ന്ന് 7,704.00 രൂപയിലാണ് കമ്പനി ഓഹരി ക്ലോസ് ചെയ്തത്.

X
Top