ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

നാലാംപാദ ഫലം പുറത്തുവിട്ട് ടാറ്റ എലക്‌സി

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിലെ ഐടി കമ്പനിയായ ടാറ്റ എലക്‌സി നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 201.5 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 26 ശതമാനം കൂടുതല്‍.

വരുമാനം 23 ശതമാനം ഉയര്‍ന്ന് 863.6 കോടി രൂപ. തുടര്‍ച്ചയായി നോക്കുമ്പോള്‍ പ്രവര്‍ത്തവരുമാനം 2.5 ശതമാനമാണ് കൂടിയത്. 838 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം.

എബിറ്റ 12.8 ശതമാനമുയര്‍ന്ന് 249.5 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 32.5 ശതമാനത്തില്‍ നിന്നും 29.8 ശതമാനമായി താഴ്ന്നു. 606 ശതമാനം അഥവാ 60.60 രൂപയുടെ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കമ്പനി ഓഹരി 1.35 ശതമാനം താഴ്ന്ന് 7001.85 രൂപയിലാണ് ക്ലോസ് ചെയ്തത്.

X
Top