Alt Image
ചരക്ക് കയറ്റുമതിയിൽ പുതുചരിത്രമെഴുതി ഇന്ത്യ ◆ 118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆ രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆

വരുമാനം 13 മടങ്ങ് ഉയര്‍ത്തി ടാറ്റ ഡിജിറ്റല്‍, നഷ്ടം 1370 കോടി രൂപ

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ടാറ്റ ഡിജിറ്റല്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 204.35 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 മടങ്ങ് അധികം.

നഷ്ടം 22 ശതമാനം ഉയര്‍ന്ന് 1370 കോടി രൂപയിലെത്തി. ബിഗ് ബാസ്‌ക്കറ്റ്,ക്രോമ,വണ്‍ എംജി തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളുടെ ഫലങ്ങള്‍ ഉള്‍ക്കൊള്ളിക്കാതെയുള്ള പ്രകടനമാണിത്. ടാറ്റ ന്യൂവാണ് ടാറ്റ ഡിജിറ്റലിന്റെ പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം.

ന്യൂ അപ്ലിക്കേഷനുകീഴില്‍ ബിഗ് ബാസ്‌കറ്റ്, 1 എംജി, ക്രോമ എന്നിവയില്‍ നിന്നുള്ള സേവനങ്ങളും ലഭിക്കും. തുടക്കത്തില്‍ ന്യൂവിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

പിന്നീട് ഉപയോക്തൃ അനുഭവം (യുഎക്‌സ്) മെച്ചപ്പെടുത്തി. എങ്കിലും മറ്റ് പ്രധാന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ പ്രവര്‍ത്തനിലവാരം ഉയരേണ്ടതുണ്ട്.

X
Top