തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

വരുമാനം 13 മടങ്ങ് ഉയര്‍ത്തി ടാറ്റ ഡിജിറ്റല്‍, നഷ്ടം 1370 കോടി രൂപ

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ടാറ്റ ഡിജിറ്റല്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 204.35 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 മടങ്ങ് അധികം.

നഷ്ടം 22 ശതമാനം ഉയര്‍ന്ന് 1370 കോടി രൂപയിലെത്തി. ബിഗ് ബാസ്‌ക്കറ്റ്,ക്രോമ,വണ്‍ എംജി തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളുടെ ഫലങ്ങള്‍ ഉള്‍ക്കൊള്ളിക്കാതെയുള്ള പ്രകടനമാണിത്. ടാറ്റ ന്യൂവാണ് ടാറ്റ ഡിജിറ്റലിന്റെ പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം.

ന്യൂ അപ്ലിക്കേഷനുകീഴില്‍ ബിഗ് ബാസ്‌കറ്റ്, 1 എംജി, ക്രോമ എന്നിവയില്‍ നിന്നുള്ള സേവനങ്ങളും ലഭിക്കും. തുടക്കത്തില്‍ ന്യൂവിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

പിന്നീട് ഉപയോക്തൃ അനുഭവം (യുഎക്‌സ്) മെച്ചപ്പെടുത്തി. എങ്കിലും മറ്റ് പ്രധാന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ പ്രവര്‍ത്തനിലവാരം ഉയരേണ്ടതുണ്ട്.

X
Top