ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഒന്നാം പാദത്തിൽ 277 കോടിയുടെ അറ്റാദായം രേഖപ്പെടുത്തി ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്

മുംബൈ: ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് (ടിസിപിഎൽ) എപ്രിൽ-ജൂൺ പാദത്തിൽ 277 കോടി രൂപയുടെ അറ്റാദായം നേടി, ഇത് മെച്ചപ്പെട്ട വിൽപ്പനയുടെയും മാർജിനിന്റെയും പിൻബലത്തിൽ 38 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.

ഈ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11 ശതമാനം ഉയർന്ന് 3,327 കോടി രൂപയിലെത്തി. അതിൽ അതിന്റെ ബ്രാൻഡഡ് ഇതര ബിസിനസ്സ് വരുമാനം 25% വളർന്നു. ടാറ്റയുടെ എഫ്എംസിജി വിഭാഗമായ കമ്പനിയുടെ പ്രവർത്തന മാർജിൻ കഴിഞ്ഞ വർഷത്തേക്കാൾ 40 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയർന്നു. അതേപോലെ ഈ ത്രൈമാസത്തിൽ കമ്പനി പരസ്യങ്ങൾക്കായി 34% കൂടുതൽ ചെലവഴിച്ചതിനാൽ കമ്പനിയുടെ മൊത്തം ചെലവ് 10% ഉയർന്ന് 2,959 കോടി രൂപയായി.

ബിസിനസ് പുനഃസംഘടിപ്പിക്കുന്നതിന് അസാധാരണമായ 23 കോടി രൂപ ചിലവായതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഏപ്രിൽ-ജൂൺ മാസങ്ങളിൽ ടിസിപിഎല്ലിന്റെ ഇന്ത്യയിലെ പാക്കേജ്ഡ് ബിവറേജസ് ബിസിനസ്സിൽ നിന്നുള്ള വരുമാനം 4% കുറഞ്ഞു, എന്നാൽ വില്പന അളവ് 1% വർദ്ധിച്ചു. ഈ വിഭാഗത്തിലെ കമ്പനിയുടെ വിപണി വിഹിതം 40 ബിപിഎസ് മെച്ചപ്പെട്ടു.

അതേസമയം ഈ പാദത്തിൽ കമ്പനിയുടെ ഫുഡ്‌സ് ബിസിനസ് വരുമാനം19% വർദ്ധിക്കുകയും വിപണി വിഹിതം 400 ബിപിഎസ് മെച്ചപ്പെട്ടുകയും ചെയ്തു. കൂടാതെ ഈ കാലയളവിൽ ടാറ്റ സ്റ്റാർബക്‌സിന്റെ വരുമാനം 238 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ആദ്യ പാദത്തിൽ കമ്പനി ഏഴ് പുതിയ സ്റ്റോറുകൾ തുറക്കുകയും നാല് പുതിയ നഗരങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്തു, ഇതോടെ സ്ഥാപനത്തിന്റെ മൊത്തം സ്റ്റോറുകളുടെ എണ്ണം 275 ആയി.

X
Top