വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

പ്രതീക്ഷിച്ചതിലും മികച്ച മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ട് ടാറ്റ കണ്‍സ്യൂമര്‍

ന്യൂഡല്‍ഹി:396.45 കോടി രൂപയുടെ മൂന്നാം പാദ അറ്റാദായം രേഖപ്പെടുത്തിയിരിക്കയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ദ്ധനവാണിത്. വരുമാനം 8 ശതമാനം ഉയര്‍ന്ന് 3475 കോടി രൂപയായി.

ഏകീകൃത എബിറ്റ 2 ശതമാനം താഴ്ന്ന് 458 കോടി രൂപയായപ്പോള്‍ എബിറ്റ മാര്‍ജിന്‍ 13.1 ശതമാനം. 100 ബേസിസ് പോയിന്റ് കുറവ്. മാക്രോ എക്കണോമിക് സാഹചര്യം വഷളാകുമ്പോഴും സന്തുലിതമായ വരുമാന വളര്‍ച്ച നേടാനായെന്ന് സിഇഒ സുനില്‍ ഡിസൂസ പറയുന്നു.

ഉത്പാദന ചെലവ് ഉപഭോക്താക്കളിലേയ്ക്ക് കൈമാറിയിട്ടും ഉപ്പ് വിപണിയില്‍ ആധിപത്യം നിലനിര്‍ത്തി. ടാറ്റ സമ്പന്‍,ടാറ്റ സോള്‍ഫുള്‍,എന്നിവയുടെ 13 ശതമാനം വിപണി വിഹിതം ചൂണ്ടിക്കാട്ടി ഡിസൂസ പറഞ്ഞു. അതേസമയം പാക്കേജ്ഡ് പാനീയ വ്യാപാരം 9 ശതമാനം വരുമാന കുറവ് നേരിട്ടു.

ഇന്ത്യയിലെ ഭക്ഷ്യ ബിസിനസ് 29 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. അളവിന്റെ കാര്യത്തില്‍ വര്‍ധന 4 ശതമാനമാണ.് നൗറിഷ് കമ്പനി റവന്യൂ 16 ശതമാനം ഉയര്‍ന്നു.

പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയതോടെയാണിത്. ടാറ്റ സ്റ്റാര്‍ബക്ക്‌സ് വരുമാനത്തില്‍ 42 ശതമാനം വര്‍ധനവാണുണ്ടായത്. പുതിയതായി 11 സ്റ്റോറുകളാണ് ടാറ്റ സ്റ്റാര്‍ബ്ക്ക്‌സ് കൂട്ടിച്ചേര്‍ത്തത്.

X
Top