ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സിന്റെ അറ്റാദായത്തിൽ വർധന

മുംബൈ: ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സിന്റെ (ടിസിപിഎൽ) സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം 36% വർധിച്ച് 355 കോടി രൂപയായി ഉയർന്നു. മെച്ചപ്പെട്ട വിൽപനയുടെയും ലാൻഡ് പാഴ്സൽ വിൽപ്പനയിലൂടെ ഒറ്റത്തവണ നേട്ടമുണ്ടാക്കിയതിന്റെയും പശ്ചാത്തലത്തിലാണ് അറ്റാദായത്തിൽ കുത്തനെയുള്ള വർധനയുണ്ടായത്.

കമ്പനിയുടെ ഇന്ത്യൻ ബിസിനസ് വരുമാനം 9% വർധിച്ച് 2,160 കോടി രൂപയായതിനാൽ പ്രവർത്തന വരുമാനം 11 ശതമാനം മെച്ചപ്പെട്ട് 3,363 കോടി രൂപയായി. ഒരു ലാൻഡ് പാഴ്‌സൽ വിറ്റതിലൂടെ കമ്പനിക്ക് 111 കോടി രൂപ ലഭിച്ചു.

എന്നിരുന്നാലും, പ്രസ്തുത പാദത്തിൽ കമ്പനിയുടെ പ്രവർത്തന മാർജിൻ 13.0% ആയി ചുരുങ്ങി. ഇന്ത്യൻ ബിസിനസിനെ സംബന്ധിച്ചിടത്തോളം ബിവറേജസ് വരുമാനം 7% കുറഞ്ഞപ്പോൾ, ത്രൈമാസത്തിൽ കമ്പനി തേയിലയുടെ വിപണി വിഹിതം 46 ബി‌പി‌എസ് ഉയർത്തി. കൂടാതെ സെപ്റ്റംബർ അവസാനത്തോടെ കമ്പനി അതിന്റെ വിതരണ ചാനൽ മെച്ചപ്പെത്തി. കമ്പനിക്ക് നിലവിൽ 1.4 ദശലക്ഷം വിതരണക്കാരാണ് ഉള്ളത്.

സാധാരണ നിലയിലായ സ്റ്റോർ പ്രവർത്തനങ്ങളും വീടിന് പുറത്തുള്ള ഉപഭോഗത്തിലെ പുനരുജ്ജീവനവും വഴി ടാറ്റ സ്റ്റാർബക്‌സിന്റെ ഈ പാദത്തിലെ വരുമാനം 57 ശതമാനത്തിന്റെ ശക്തമായ വളർച്ച കൈവരിച്ചതായി ടിസിപിഎൽ പറഞ്ഞു. ഈ പാദത്തിൽ ഇത് 25 പുതിയ സ്റ്റോറുകൾ തുറന്നു, ഇതോടെ രാജ്യത്തുടനീളമുള്ള സ്റ്റോറുകളുടെ എണ്ണം 300 ആയി വർധിച്ചു.

X
Top