വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ബിസ്ലേരിയുടെ പങ്ക് നേടാന്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, നേട്ടമുണ്ടാക്കി ഓഹരി

ന്യൂഡല്‍ഹി: ബിസ്ലേരി ഇന്റര്‍നാഷണല്‍ ചെയര്‍മാന്റെ പ്രസ്താവന ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഓഹരിയെ ഉയര്‍ത്തി. ഓഹരി വില്‍പനയ്ക്കായി ടാറ്റ ഗ്രൂപ്പ് എഫ്എംസിജിയുമായി ചര്‍ച്ചയിലാണെന്ന് ബിസ്ലേരി ചെയര്‍മാന്‍ രമേശ് ചൗഹാന്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്ഓഹരി 3 ശതമാനത്തോളം ഉയര്‍ന്ന് 792.75 രൂപയില്‍ ക്ലോസ് ചെയ്തു.

ചര്‍ച്ച ഫലപ്രാപ്തിയിലെത്തുകയാണെങ്കില്‍ ടാറ്റയുടെ സമ്പന്നമായ കുടിവെള്ള ശ്രേണിയിലേയ്ക്ക് ബിസ്ലേരിയും ചേര്‍ക്കപ്പെടും. ഹിമാലയനും ടാറ്റ കോപ്പര്‍ പ്ലസ് വാട്ടറും നിലവില്‍ കമ്പനി വില്‍പന നടത്തുന്ന പ്രീമിയം ബ്രാന്‍ഡുകളാണ്. മാത്രമല്ല ടാറ്റ ഗ്ലൂക്കോ പ്ലസ്, ഫ്രക്ടിസ് എന്നിവയും ടിസിപിഎല്ലിന്റേതാണ്.

മാത്രമല്ല, ബിസ്ലേരിയുടെ ശക്തമായ വിതരണ ശൃംഖല കമ്പനിയ്ക്ക് മുതല്‍ക്കൂട്ടാകും. 4500 വിതരണക്കാരും 5000 വിതരണ ട്രക്കുമാണ് ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായി ബിസ്ലേരിയ്ക്കുള്ളത്. 2500 കോടി രൂപയാണ് വാര്‍ഷിക ടേണ്‍ഓവര്‍.

ലാഭം 200 കോടി രൂപ. റിപ്പോര്‍ട്ടുകള്‍ പ്രകാരം 6000-7000 കോടി രൂപയുടെ ഓഹരികളായിരിക്കും ടാറ്റ ഏറ്റെടുക്കുക.

X
Top