ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ഡാറ്റ വരുമാനം ഇരട്ടിയാക്കാന്‍ ടാറ്റ കമ്യൂണിക്കേഷന്‍സ്

ന്യൂഡല്‍ഹി: 2027 സാമ്പത്തിക വര്‍ഷത്തോടെ ഡാറ്റാ വരുമാനം ഇരട്ടിയാക്കാന്‍ ഉദ്ദേശിക്കുകയാണ് നെറ്റ് വര്‍ക്ക് സേവന ദാതാക്കളായ ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. പ്രതിവര്‍ഷം 19 ശതമാനം വളര്‍ച്ചയോടെ വരുമാനം 28,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. വ്യവസായത്തിലെ ട്രാക്ക് റെക്കോര്‍ഡും വിലയിടിവും കണക്കിലെടുക്കുമ്പോള്‍ വരുമാന ലക്ഷ്യം അതിരുകടന്നതാണെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തി.

ടാറ്റ കമ്യൂണിക്കേഷന്‍സ് ഇതിനകം മികച്ച വളര്‍ച്ച നേടിയിട്ടുണ്ട്. ഡാറ്റാ സെഗ്മെന്റ് വരുമാനം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 6.3 ശതമാനം സിഎജിആറില്‍ വളര്‍ന്നതായി കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിലെ വിശകലന വിദഗ്ധര്‍ പറയുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഈ വിഭാഗത്തിന്റെ വരുമാനം 14,100 കോടി രൂപയും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 17,800 കോടി രൂപയുമായിരുന്നു.

കൂടാതെ വരുമാന ലക്ഷ്യത്തിന് ഉയര്‍ന്ന കാപെക്സും ഓപെക്സും ആവശ്യമാണ്. മോതിലാല്‍ ഓസ്വാള്‍ കമ്പനി ഓഹരിയ്ക്ക് ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. ലക്ഷ്യവില 1350 രൂപ.

കെഐഇ അനലിസ്റ്റുകള്‍ 1350 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വില്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. 1.9 ശതമാനം താഴ്ന്ന് 1418 രൂപയിലായിരുന്നു വ്യാഴാഴ്ചിലെ ക്ലോസിംഗ്.

X
Top