കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

നാലാംപാദ ലാഭം 20 ശതമാനം ഉയര്‍ത്തി ടാറ്റ കോഫി

ന്യൂഡല്‍ഹി: ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ അനുബന്ധ സ്ഥാപനം ടാറ്റ കോഫി നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 48.8 കോടി രൂപയാണ് ഏകീകൃത ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 19.7 ശതമാനം അധികം.

വരുമാനം 10.2 ശതമാനം ഉയര്‍ന്ന് 723 കോടി രൂപയായി.ഇന്ത്യയിലും വിയറ്റ്‌നാമിലും വിപണിയുള്ള ഇന്‍സ്റ്റന്റ് കോഫി വിഭാഗം 18 ശതമാനം വളര്‍ച്ച കുറിച്ചു.അതേസമയം ഇബിറ്റ 4.8 ശതമാനം താഴ്ന്ന് 105.72 കോടി രൂപയായിട്ടുണ്ട്.

മാര്‍ജിന്‍ 230 ബിപിഎസ് കുറഞ്ഞു. ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളാണ് കാരണം. മുഴുവന്‍ സാമ്പത്തികവര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ലാഭം 78 ശതമാനം ഉയര്‍ന്ന് 262.84 കോടി രൂപയും വരുമാനം 20.6 ശതമാനം വളര്‍ന്ന് 2850.2 കോടി രൂപയുമാണ്.

3 രൂപയുടെ ലാഭവിഹിതം കമ്പനി പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിട്ടുണ്ട്.

X
Top