ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സബ്‌സിഡിയറിയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി 450 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റ കോഫിക്ക് ബോർഡ് അംഗീകാരം

വിയറ്റ്‌നാം ആസ്ഥാനമായുള്ള സമ്പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി സ്ഥാപനത്തിന്റെ ശേഷി വികസിപ്പിക്കുന്നതിന് 450 കോടി രൂപ മുതൽമുടക്കാൻ ബോർഡിന്റെ അനുമതി ടാറ്റ കോഫിക്ക് ലഭിച്ചു. വിയറ്റ്നാമിൽ 5,500 ടൺ അധിക ഫ്രീസ്-ഡ്രൈഡ് കോഫി സൗകര്യം സ്ഥാപിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചു.

53.3 മില്യൺ ഡോളർ (ഏകദേശം 450 കോടി രൂപ) മുതൽമുടക്കിൽ അധിക ശേഷി സൃഷ്ടിക്കുമെന്ന് ടാറ്റ കോഫി അറിയിച്ചു.

ഫണ്ട് ആന്തരിക സമാഹരണത്തിലൂടെയും ബാങ്ക് ഫിനാൻസിംഗിൽ നിന്നും കണ്ടെത്തും.
ടാറ്റ കോഫി വിയറ്റ്നാം കമ്പനിയുടെ നിലവിലെ ശേഷി ഏകദേശം 5,000 ടൺ ആണെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ മൊത്തം ശേഷിയുടെ 96 ശതമാനവും ഉപയോഗത്തിലാണ്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൂട്ടിച്ചേർക്കാൻ ഉദ്ദേശിക്കുന്ന അധിക ശേഷി, ഫ്രീസ്-ഡ്രൈഡ് ഉൽപ്പന്നത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ലക്ഷ്യമിടുന്നു.

X
Top