ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

അറ്റാദായം 84 ശതമാനം ഉയര്‍ത്തി ടാറ്റ കെമിക്കല്‍സ്, ലാഭവിഹിതം 175 ശതമാനം

ന്യൂഡല്‍ഹി:17.50 രൂപ ലാഭവിഹിതം നല്‍കുമെന്ന് ടാറ്റ കെമിക്കല്‍സ് ബുധനാഴ്ച അറിയിച്ചു. അതായത് 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 175 ശതമാനം. ടാറ്റ ഗ്രൂപ്പ് സ്ഥാപനത്തിന്റെ 84-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ അംഗീകാരത്തിന് ശേഷം പേഔട്ടും റെക്കോര്‍ഡ് തീയതിയും പ്രഖ്യാപിക്കും.

ജനുവരി-മാര്‍ച്ച് പാദത്തില്‍ ടാറ്റ കെമിക്കല്‍സിന്റെ ഏകീകൃത വരുമാനം അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 4,407 കോടി രൂപയാണ്. തുടര്‍ച്ചയായി നോക്കുമ്പോള്‍ 6 ശതമാനത്തിലധികവും തുടര്‍ച്ചയായി നോക്കുമ്പോള്‍ 16 ശതമാനം അധികം. സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനം 16,789 കോടി രൂപയായി.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം വളര്‍ച്ച. അറ്റാദായം മാര്‍ച്ച് പാദത്തില്‍ 82 ശതമാനം കൂടി 709 കോടി രൂപയിലെത്തി. മൊത്തം വര്‍ഷത്തെ അറ്റാദായം 2137 കോടി രൂപയാണ്.

84 ശതമാനത്തിന്റെ ഉയര്‍ച്ച.

X
Top