ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ടാറ്റാ ക്യാപിറ്റല്‍, കേരള കമ്പനിയായ ‘യോഗക്ഷേമം ലോണ്‍സി’നെ ഏറ്റെടുക്കുന്നു

മുംബൈ: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്‍, കേരളത്തില്‍ നിന്നുള്ള സ്വര്‍ണപ്പണയ കമ്പനിയായ ‘യോഗക്ഷേമം ലോണ്‍സി’നെ ഏറ്റെടുക്കുന്നു. റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ഈ എന്‍ബിഎഫ്സി കമ്പനിയുടെ 88.6 ശതമാനം ഓഹരികളാണ് ടാറ്റ സ്വന്തമാക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനത്തിന് ടാറ്റാ ക്യാപിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അന്തിക്കാട് നിന്ന് ദക്ഷിണേന്ത്യയിലേക്ക്
1991ല്‍ കേരളത്തിലെ അന്തിക്കാട് ‘യോഗക്ഷേമം കുറീസ് ആന്‍ഡ് ലോണ്‍സ്’ എന്ന പേരില്‍ ഒരു ചെറിയ ധനകാര്യ സ്ഥാപനമായാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 2000ല്‍ റിസര്‍വ് ബാങ്കിന്റെ എന്‍ബിഎഫ്സി ലൈസന്‍സ് കമ്പനിക്ക് ലഭിച്ചു. 2012ല്‍ ‘യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡ്’ എന്ന് പേരുമാറ്റിയ കമ്പനി, സ്വര്‍ണപ്പണയത്തിലും ചെറുകിട ബിസിനസ് വായ്പകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയുമാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ ദക്ഷിണേന്ത്യയിലാകെ 160ലധികം ശാഖകളാണ് ഈ മലയാളി കമ്പനിക്കുള്ളത്. നിലവിലുള്ള ഉടമകളില്‍നിന്ന് ഓഹരികള്‍ വാങ്ങിയും പുതിയ ഓഹരികള്‍ സമാഹരിച്ചുമാണ് ടാറ്റ ഈ കമ്പനിയുടെ 88.6 ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്നത്.

ഈ ഇടപാട് പൂര്‍ത്തിയാകുന്നതോടെ യോഗക്ഷേമം ലോണ്‍സ് പൂര്‍ണമായും ടാറ്റാ ക്യാപിറ്റലിന്റെ ഉപകമ്പനിയായി മാറും.

X
Top