നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ടാറ്റാ എഐഎ 1,183 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു

കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് പാര്‍ട്ടിസിപ്പേറ്റിങ് വിഭാഗത്തില്‍ പെട്ട പോളിസി ഉടമകള്‍ക്ക് 2022-23 വര്‍ഷത്തേക്ക് 1,183 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു.

മുന്‍ വര്‍ഷത്തേക്കാള്‍ 37 ശതമാനം ഉയര്‍ന്ന തുകയാണിത്. എക്കാലത്തേയും ഉയര്‍ന്ന ഈ ബോണസ് തുകയ്ക്ക് പാര്‍ട്ടിസിപ്പേറ്റിങ് വിഭാഗത്തില്‍ പെട്ട 7,49,229 പോളിസി ഉടമകള്‍ക്കാണ് അര്‍ഹതയുള്ളത്.

ശക്തമായ ഫണ്ട് മാനേജുമെന്‍റ് വഴി ടാറ്റാ എഐഎ പാര്‍ട്ടിസിപ്പേറ്റിങ് പോളിസി ഉടമകള്‍ക്ക് തുടര്‍ച്ചയായി നേട്ടം നല്‍കി വരുന്നുണ്ട്.

ഉപഭോക്താക്കൾക്ക് ടാറ്റാ എഐഎയുടെ നൂതനമായ ഇൻഷുറൻസ് സൊല്യൂഷനുകളിൽ നിന്ന് പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

സാമ്പത്തിക ക്ഷേമത്തില്‍ തങ്ങളുടെ പോളിസി ഉടമകളേയും പങ്കാളികളാക്കുന്നതാണ് തങ്ങളുടെ രീതിയെന്നും ബോണസ് പ്രഖ്യാപനം പോളിസി ഉടമകളോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യ പത്രമാണെന്നും ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറും പ്രസിഡന്‍റുമായ സമിത്ത് ഉപാധ്യായ് പറഞ്ഞു.

X
Top