കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ദമാസിനെ ഏറ്റെടുത്ത് തനിഷ്ക്; സ്വന്തമാകുന്നത് ഗൾഫ് മേഖലയിലെ 146 ഷോറൂമുകൾ

ദുബായ്: ദുബായ് ആസ്ഥാനമായ ജ്വല്ലറി റീട്ടെയ്ൽ സ്ഥാപനം ദമാസിനെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടൈറ്റൻ കമ്പനിയുടെ തനിഷ്ക് ജ്വല്ലറി ഏറ്റെടുത്തു.

ദമാസിന്റെ 67% ഓഹരി വാങ്ങിയതോടെ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാൻഡുകളിൽ ഒന്നായി തനിഷ്ക് മാറി.

ദമാസിന്റെ യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലെ 146 ഷോറൂമുകളാണ് ഏറ്റെടുത്തത്. ദമാസ് എന്ന പേരിൽ തന്നെയായിരിക്കും ഇനിയും ജ്വല്ലറികൾ പ്രവർത്തിക്കുക.

വിശ്വസ്ത ബ്രാൻഡുകൾ കൈകോർത്തതോടെ ഏറ്റവും മികച്ച ആഭരണ റീട്ടെയ്ൽ വിപണിയാണു തുറന്നു കിട്ടുന്നതെന്ന് ടൈറ്റൻ മാനേജിങ് ഡയറക്ടർ സി.കെ. വെങ്കിട്ടരാമൻ പറഞ്ഞു.

X
Top