ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അദാനിയുടെ സ്മാർട് മീറ്റർ വേണ്ടെന്ന് തമിഴ്നാട്

ചെന്നൈ: വൈദ്യുതി സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കാനായി അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡുമായി ഉണ്ടാക്കിയ കരാർ തമിഴ്നാട് സർക്കാർ റദ്ദാക്കി. കരാർ തുക അധികമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

3 കോടി കണക്‌ഷനുകൾക്കാണ് സ്മാർട് മീറ്ററുകൾ സ്ഥാപിക്കുന്നത്.

ഇതിൽ 8 ജില്ലകൾക്കായി 82 ലക്ഷം സ്മാർട് മീറ്ററുകൾ വാങ്ങാനുള്ള ആദ്യഘട്ട കരാറാണ് റദ്ദാക്കിയത്. ടെൻഡറിൽ, കുറഞ്ഞ തുക ക്വോട്ട് ചെയ്ത അദാനി ഗ്രൂപ്പിനാണു കരാർ നൽകിയിരുന്നത്.

എന്നാൽ, സ്മാർട് മീറ്ററിനായുള്ള ബോർഡിന്റെ നീക്കിയിരിപ്പിനെക്കാൾ ഉയർന്ന തുകയാണ് കരാറിലേത്.

അതു കുറയ്ക്കാനുള്ള ചർച്ചകൾ വിഫലമായെന്ന് തമിഴ്നാട് വൈദ്യുതി വകുപ്പായ ടാൻജെഡ്കോ അധികൃതർ പറഞ്ഞു.

X
Top