തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

സർക്കാർ ഉദ്യോഗസ്ഥർക്ക് തമിഴ്നാട് മോഡൽ പെൻഷൻ പദ്ധതി വരുന്നു

തിരുവനന്തപുരം: തമിഴ്നാട് മാതൃകയിൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പകരം ശമ്പളത്തിന്റെ പകുതി പെൻഷൻ തുക ഉറപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കും. 29ന് അവതരിപ്പിക്കുന്ന ബജറ്റിലാകാനാണു സാധ്യത.

മാർച്ചിൽ വർധിപ്പിച്ച ശമ്പളം ലഭ്യമാകുന്ന തരത്തിൽ ബജറ്റിനു മുൻപ് ശമ്പള പരിഷ്കരണ പ്രഖ്യാപനവുമുണ്ടാകും. ശമ്പളക്കമ്മിഷനു പകരം ധനവകുപ്പ് തയാറാക്കുന്ന ഫോർമുലയുടെ അടിസ്ഥാനത്തിലാകും വർധന നടപ്പാക്കുക.

ഈ പ്രഖ്യാപനങ്ങൾ മുൻകൂട്ടിക്കണ്ട് സിപിഎം അനുകൂല സർവീസ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ഇൗ മാസം 12, 13 തീയതികളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം പ്രഖ്യാപിച്ചു. ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തമിഴ്നാടും പങ്കാളിത്ത പെൻഷനു പകരം പുതിയ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ 2 ബജറ്റിലും കേരള സർക്കാരും പങ്കാളിത്ത പെൻഷനു പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല.

പ്രധാന തടസ്സം ഇതുവരെ പെൻഷൻ ഫണ്ടിലേക്ക് സർ‍ക്കാരും ജീവനക്കാരും അടച്ച വിഹിതം തിരിച്ചെടുക്കാൻ കഴിയുമെന്ന ഉറപ്പ് കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കാത്തതിനാലാണ്. വരുന്ന ബജറ്റിൽ പുതിയ പദ്ധതി പ്രഖ്യാപിക്കുകയും തുടർന്ന് വിജ്ഞാപനമിറക്കുകയും ചെയ്താലും ഇതു വാഗ്ദാനം മാത്രമായി അവശേഷിക്കാനാണ് സാധ്യത.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചാൽ പകരം കേന്ദ്രം നടപ്പാക്കിയ ഏകീകൃത പെൻഷൻ പദ്ധതി തിരഞ്ഞെടുക്കുകയാണ് പിന്നീടുള്ള പോംവഴി.

X
Top