
മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സ്വിഗ്ഗി ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1197 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റ നഷ്ടം. ഇത് മുന്‍വര്‍ഷത്തെ നഷ്ടമായ 611 കോടി രൂപയെ അപേക്ഷിച്ച് 54 ശതമാനം കൂടുതലാണ്.
അതേസമയം വരുമാനം 12.5 ശതമാനം ഉയര്‍ന്ന് 4961 കോടി രൂപയായിട്ടുണ്ട്്. സ്വിഗ്ഗിയുടെ ഇന്‍സ്റ്റ്മാര്‍ട്ട് ഡിവിഷന്‍ 797 കോടി രൂപ ഇബിറ്റ നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തിലിത് 379 കോടി രൂപ മാത്രമായിരുന്നു.
അതേസമയം പ്രവര്‍ത്തന നഷ്ടം നേരിയ തോതില്‍ കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇബിറ്റ 962 കോടി രൂപയില്‍ നിന്നും 954 കോടി രൂപയായാണ് കുറഞ്ഞത്.
കമ്പനി ഓഹരി 0.7 ശതമാനം നഷ്ടത്തില്‍ 403.95 രൂപയില്‍ ക്ലോസ് ചെയ്തു. ഓഹരി ഇപ്പോഴും ഐപിഒ വിലയായ 390 രൂപയേക്കാള്‍ ഉയര്‍ന്നാണിരിക്കുന്നത്. അതേസമയം 2025 ല്‍ ഇതുവരെ സ്റ്റോക്ക് 25 ശതമാനം ഇടിവ് നേരിട്ടു.