ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

പലഹാരങ്ങൾ വാങ്ങാൻ സ്വിഗി സ്നാക്ക് അവതരിപ്പിച്ചു

തിരക്കേറിയ നഗര ജീവിതത്തിനിടയില്‍ ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാത്ത ആളുകള്‍ നിരവധിയാണ്. കൂടുതല്‍ സമയം ഭക്ഷണം കഴിക്കാന്‍ നീക്കി വയ്ക്കാനില്ലാത്തവര്‍ക്ക് എപ്പോഴും ആശ്രയമാവുക പെട്ടെന്ന് ലഭിക്കുകയും പെട്ടെന്ന് കഴിക്കാനും സാധിക്കുന്ന ഫാസ്റ്റ് ഫുഡുകള്‍, മറ്റു ലഘു ഭക്ഷണങ്ങള്‍ എന്നിവയാണ്.

ഇത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സിഗ്ഗി പുതിയ ഭക്ഷണവിതരണ ആപ്ലിക്കേഷന്‍ ആയ സ്നാക്ക് പുറത്തിറക്കി. 10 മുതല്‍ 15 മിനിറ്റിനുള്ളില്‍ ഭക്ഷണം വിതരണം ചെയ്യുക ലക്ഷ്യമിട്ടാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

പെട്ടെന്ന് തയ്യാറാക്കി ലഭിക്കുന്ന ലഘുഭക്ഷണം, ഫാസ്റ്റ് ഫുഡ്, പാനീയങ്ങള്‍ എന്നിവയാണ് സ്നാക്ക് വഴി പധാനമായും ഉപഭോക്താക്കള്‍ക്ക് എത്തിക്കുക. മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ആയ സെപ്റ്റോ, സൊമാറ്റോയുടെ ബ്ലിങ്കിറ്റ് എന്നിവയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചാണ് സ്വിഗി സ്നാക്ക് അവതരിപ്പിച്ചിരിക്കുന്നത്.

നഗരങ്ങളിലെ ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ക്ക് അനുസൃതമായുള്ള ഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവയാണ് സ്നാക് അവതരിപ്പിക്കുന്നത്. നിലവില്‍ ബംഗളൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് സ്നാക്ക് ലഭ്യമാക്കുക.

വരും മാസങ്ങളില്‍ മറ്റ് നഗരങ്ങളിലേക്കും സ്നാക്കിന്‍റെ സേവനം വ്യാപിപ്പിക്കും. ആന്‍ഡ്രോയിഡ്, ഐ ഒ എസ് ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ലഭ്യമാണ.് ശക്തമായ ബ്രാന്‍ഡിന്‍റെ പിന്‍ബലവും വിപുലമായ ലോജിസ്റ്റിക്സ് ശൃംഖലയും ഉള്ളതിനാല്‍, അതിവേഗം വളരുന്ന ഈ വിഭാഗത്തില്‍ മുന്നേറ്റം കൈവരിക്കാമെന്നാണ് സ്നാക് പ്രതീക്ഷിക്കുന്നത്.

നേരത്തെ, സ്വിഗ്ഗി അതിന്‍റെ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഒരേ പ്ലാറ്റ്ഫോമിലാണ് നല്‍കിയിരുന്നത്. സ്വിഗ്ഗി ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ്, ഹൈപ്പര്‍ലോക്കല്‍ ഡെലിവറി, ഡൈനിംഗ് ഔട്ട് എന്നിവയെല്ലാം ഒരു പ്രധാന ആപ്പിന് കീഴില്‍ ആയിരുന്നു.

എന്നാല്‍ ഇതാദ്യമായി ഒരു പ്രത്യേക വിഭാഗത്തിലുള്ള സേവനത്തിന് മറ്റൊരു ആപ്പ് തന്നെ അവതരിപ്പിച്ചിരിക്കുകയാണ് സ്നാകിലൂടെ സ്വിഗി.

X
Top