ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

എറിക്സൺ 8500 ജീവനക്കാരെ പിരിച്ചു വിടുന്നു

ലണ്ടൻ: സ്വീഡിഷ് ടെലികോം നിർമാണ കമ്പനിയായ എറിക്സൺ 8,500 ജീവനക്കാരെ പിരിച്ചുവിടുന്നു. ആഗോളതലത്തിൽ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. പിരിച്ചുവിടാൻ പോകുന്ന ജീവനക്കാർക്ക് മെമ്മോ നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

സ്വിഡനിലെ 1400 ജീവനക്കാരെ ഒഴിവാക്കുമെന്നും എറിക്സൺ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
ഏത് രീതിയിൽ ജീവനക്കാരെ ഒഴിവാക്കണമെന്നത് സംബന്ധിച്ച് അതാത് രാജ്യത്തെ എറിക്സൺ മേധാവികൾ തീരുമാനിക്കുമെന്ന് സി.ഇ.ഒ ബോർജെ എക്ഹോളം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് ലോക പ്രശസ്ത ടെക് കമ്പനികളെല്ലാം ജീവനക്കാരെ ഒഴിവാക്കുന്നത്. സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യതകളും പ്രമുഖ കമ്പനികൾ മുന്നിൽ കാണുന്നുണ്ട്.

നേരത്തെ ലോക പ്രശസ്ത കമ്പനികളായ ആമസോൺ, മെറ്റ, ഗൂഗ്ൾ തുടങ്ങിയവയെല്ലാം ജീവനക്കാരെ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു.

ഇന്ത്യയിലെ പ്രമുഖ കമ്പനിയായ വിപ്രോ പുതുതായി നിയമിച്ച ജീവനക്കാരുടെ ശമ്പളം കുറച്ചതും വാർത്തയായിരുന്നു.

X
Top