ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

സ്വീഡിഷ് ഫിൻടെക്കായ ക്ലാർന 800 മില്യൺ ഡോളർ സമാഹരിച്ചു

ബാംഗ്ലൂർ: 800 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ചതായി സ്വീഡിഷ് പേയ്‌മെന്റ് സൊല്യൂഷൻസ് പ്രൊവൈഡറായ ക്ലാർന പറഞ്ഞു. എന്നാൽ കമ്പനിയുടെ വിപണി മൂല്യം ഒരു വർഷം മുൻപത്തെ 46 ബില്യൺ ഡോളറിൽ നിന്ന് 85 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതുവരെ ലാഭം നേടാത്ത അതിവേഗം വളരുന്ന സാങ്കേതിക സംരംഭങ്ങളിലുള്ള നിക്ഷേപകരുടെ താൽപര്യം ഗണ്യമായി കുറയുന്നതിനാൽ, ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിന് ശേഷം കമ്പനിയുടെ മൂല്യം 6.7 ബില്യൺ ഡോളറാണെന്ന് ക്ലാർന പറഞ്ഞു. പുതിയ ഫണ്ടിംഗിൽ സമാഹരിച്ച 800 മില്യൺ ഡോളർ പ്രാഥമികമായി യുണൈറ്റഡ് സ്റ്റേറ്റ്സിലെ കമ്പനിയുടെ മുൻനിര വിപണി സ്ഥാനം വിപുലീകരിക്കാൻ ഉപയോഗിക്കുമെന്ന് ക്ലാർന പറഞ്ഞു.

ഉയർന്ന പണപ്പെരുപ്പം, പലിശനിരക്ക്, പാൻഡെമിക്കിന്റെ നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ഉക്രെയ്നിലെ യുദ്ധം മൂലമുണ്ടായ സ്ഥാനചലനങ്ങൾ എന്നിവ ചൂണ്ടിക്കാണിച്ചുകൊണ്ട്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം സാഹചര്യങ്ങളാണ് തങ്ങളുടെ മൂല്യനിർണ്ണയത്തിലെ ഇടിവിലേക്ക് നയിച്ചതെന്ന് ക്ലാർന അറിയിച്ചു. മെയ് അവസാനത്തോടെ, ക്ലാർന തങ്ങളുടെ 7,000 തൊഴിലാളികളുടെ ഏകദേശം 10% കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

2005-ൽ ആരംഭിച്ച ക്ലാർന, ബിസിനസ്സുകൾക്ക് ഓൺലൈൻ പേയ്‌മെന്റ് പരിഹാരങ്ങളും ഉപഭോക്താക്കൾക്ക് എളുപ്പമുള്ള പേയ്‌മെന്റ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ക്ലാർനയ്ക്ക് 45 രാജ്യങ്ങളിലായി 147 ദശലക്ഷം സജീവ ഉപഭോക്താക്കളുണ്ട്. 

X
Top