അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

1200 കോടി സമാഹരിക്കാൻ സുസ്ലോൺ എനർജി

മുംബൈ: 240 കോടി ഓഹരികളുടെ അവകാശ ഇഷ്യൂ വഴി 1,200 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി സുസ്ലോൺ എനർജി. നിർദിഷ്ട നിർദ്ദേശത്തിന് ബോർഡ് അനുമതി നൽകിയതായി കമ്പനി അറിയിച്ചു.

കമ്പനിയുടെ ബോർഡിന്റെ സെക്യൂരിറ്റീസ് ഇഷ്യൂ കമ്മിറ്റി അവകാശ ഇഷ്യുവിന് അംഗീകാരം നൽകിയതായി സുസ്ലോൺ റെഗുലേറ്ററി ഫയലിംഗിൽ കൂട്ടിച്ചേർത്തു. 2 രൂപ മുഖവിലയുള്ള 240 കോടി ഓഹരികൾ ഓരോ ഓഹരിക്കും 5 രൂപ നിരക്കിൽ ഇഷ്യൂ ചെയ്യുന്നതിലൂടെ കമ്പനി 1,200 കോടി രൂപ സമാഹരിക്കും.

അതേസമയം ഇഷ്യുവിന് ശേഷം കുടിശ്ശികയുള്ള ഇക്വിറ്റി ഷെയറുകളുടെ എണ്ണം 1007,30,87,083 ൽ നിന്ന് 1247,30,87,083 ആയി വർദ്ധിക്കും. കൂടാതെ ഇതിലൂടെ കമ്പനിയുടെ യോഗ്യരായ ഷെയർഹോൾഡർമാരുടെ കൈവശമുള്ള ഓരോ 21 ഇക്വിറ്റി ഓഹരികൾക്കും അഞ്ച് അവകാശ ഓഹരികൾ വീതം നൽകും.

ഇന്ത്യയിലെ കാറ്റാടി ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനിയാണ് സുസ്ലോൺ എനർജി ലിമിറ്റഡ്.

X
Top