നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

48.3 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി വികസിപ്പിക്കാൻ സുസ്ലോൺ

മുംബൈ: അദാനി ഗ്രീൻ എനർജിക്കായി 48.3 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി വികസിപ്പിക്കുന്നതിനുള്ള പുതിയ ഓർഡർ നേടിയതായി റിന്യൂവബിൾ എനർജി സൊല്യൂഷൻസ് പ്രൊവൈഡറായ സുസ്ലോൺ ഗ്രൂപ്പ് അറിയിച്ചു. ഇത് പ്രകാരം സുസ്ലോൺ 23 യൂണിറ്റ് വിൻഡ് ടർബൈൻ ജനറേറ്ററുകൾ സ്ഥാപിക്കും.

ഗുജറാത്തിലെ മാൻഡ്‌വിയിൽ വികസിപ്പിക്കുന്ന പദ്ധതി 2023-ൽ കമ്മീഷൻ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രീൻ എനർജിയുടെ ആവർത്തിച്ചുള്ള ഓർഡറാണിതെന്നും ആഗസ്റ്റ് 13ന് പ്രഖ്യാപിച്ച 226.8 മെഗാവാട്ടിന്റെ നിലവിലുള്ള ഓർഡറിന് പുറമെയാണിതെന്നും സുസ്ലോൺ അറിയിച്ചു.

വിൻഡ് ടർബൈൻ ജനറേറ്ററുകളുടെ വിതരണം, സ്ഥാപിക്കൽ, കമ്മീഷൻ ചെയ്യൽ എന്നിവയിലൂടെ സുസ്ലോൺ പദ്ധതി നടപ്പിലാക്കും. പോസ്റ്റ്-കമ്മീഷനിംഗ് ഓപ്പറേഷൻ, മെയിന്റനൻസ് സേവനങ്ങളും ഇത് വാഗ്ദാനം ചെയ്യും. ആത്മനിർഭർ ഭാരത് കാഴ്ചപ്പാടിന് അനുസൃതമായ ആഭ്യന്തര മൂല്യ ശൃംഖലയിലൂടെയാണ് വിൻഡ് ടർബൈൻ ജനറേറ്ററുകൾ ഉൽപ്പാദിപ്പിക്കുന്നതെന്ന് സുസ്ലോൺ ഗ്രൂപ്പ് സിഇഒ അശ്വനി കുമാർ പറഞ്ഞു.

പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുസ്ലോൺ ഗ്രൂപ്പിന് 17 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

X
Top