അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കാറ്റാടി വൈദ്യുതി പദ്ധതികൾ വികസിപ്പിക്കാൻ സുസ്ലോൺ എനർജി

മുംബൈ: 144.9 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി വികസിപ്പിക്കുന്നതിന് ആദിത്യ ബിർള ഗ്രൂപ്പിൽ നിന്ന് കമ്പനി പുതിയ ഓർഡർ നേടിയതായി കാറ്റ് ടർബൈൻ നിർമ്മാതാക്കളായ സുസ്ലോൺ എനർജി ലിമിറ്റഡ് അറിയിച്ചു. അതേസമയം ഓർഡറിന്റെ സാമ്പത്തിക വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഓർഡർ പ്രകാരം ഹൈബ്രിഡ് ലാറ്റിസ് ട്യൂബുലാർ ടവറും 2.1 മെഗാവാട്ട് വീതം ശേഷിയുള്ള 69 യൂണിറ്റ് വിൻഡ് ടർബൈൻ ജനറേറ്ററുകളും (വിൻഡ് ടർബൈനുകൾ) കമ്പനി സ്ഥാപിക്കും. ഗുജറാത്തിലും മധ്യപ്രദേശിലുമായാണ് ഈ പദ്ധതി സ്ഥാപിക്കുന്നത്. ഇത് 2023 ൽ കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പദ്ധതികളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ആദിത്യ ബിർള ഗ്രൂപ്പ് അവരുടെ ഉൽപ്പാദനത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുമെന്നും അതുവഴി രാജ്യത്തിന്റെ സുസ്ഥിരലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നും സുസ്ലോൺ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗിരീഷ് തന്തി പറഞ്ഞു.

X
Top