റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

മികച്ച നേട്ടവുമായി സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി

മുംബൈ: മികച്ച ഒന്നാംപാദ ഫലത്തിന്റെ ഫലത്തില്‍ സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി ഉയര്‍ന്നു. 3.41 ശതമാനം ഉയര്‍ന്ന് 185.05 രൂപയിലായിരുന്നു ക്ലോസിംഗ്. 47.6 കോടിര ൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 6 മടങ്ങ് അധികം. കിട്ടാകടങ്ങള്‍ കുറഞ്ഞതാണ് തുണയായത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 7.8 കോടി രൂപ നഷ്ടമായിരുന്നു ബാങ്ക് രേഖപ്പെടുത്തിയത്.

മൊത്തം വരുമാനം 295 കോടി രൂപയില്‍ നിന്നും 409 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 9.1 ശതമാനത്തില്‍ നിന്നും 10.1 ശതമാനമായി. അറ്റ പലിശ വരുമാനം 177 കോടി രൂപയില്‍ നിന്നും 225 കോടി രൂപയാക്കാനുമായി. മൊത്തം നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) മൊത്തം വായ്പയുടെ 3.04 ശതമാനമാണ്.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 3.04 ശതമാനമായിരുന്ന സ്ഥാനത്താണിത്.അറ്റ എന്‍പിഎ 5.02 ശതമാനത്തില്‍ നിന്നും 1.63 ശതമാനമായി കുറഞ്ഞിട്ടുണ്ട്.കഴിഞ്ഞ 6 മാസത്തില്‍ ബാങ്ക് ഓഹരി 75.82 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

X
Top