ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ലയനം ശരിവെച്ച് സുപ്രീം കോടതി

സിഐസിഐ സെക്യൂരിറ്റീസിന്റെ ലയനം ശരിവച്ച് സുപ്രീംകോടതി. ഓഹരി മൂല്യനിര്‍ണ്ണയ പ്രക്രിയയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി.

ഐസിഐസിഐ സെക്യൂരിറ്റീസും ബാങ്കും തമ്മിലുള്ള ലയനത്തിനെതിരെ നിക്ഷേപകനായ മനു ഋഷി ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇതോടെ ലയനത്തിന് പൂര്‍ണ അംഗീകാരമായി.

ഷെയര്‍ സ്വാപ്പ് കരാറിലൂടെയായിരുന്നു ഐസിഐസിഐ സെക്യൂരിറ്റീസും ബാങ്കും തമ്മിലുള്ള ലയനം. സ്വാപ്പ് കരാര്‍ നിബന്ധനകള്‍ അനുസരിച്ച്, ഐസിഐസിഐ സെക്യൂരിറ്റീസിലെ പൊതു ഓഹരി ഉടമകള്‍ക്ക് അവരുടെ കൈവശമുള്ള ഓരോ 100 ഓഹരികള്‍ക്കും ഐസിഐസിഐ ബാങ്കിന്റെ 67 ഓഹരികള്‍ ലഭിച്ചു.

എന്നാല്‍ ചില ന്യൂനപക്ഷ ഓഹരി ഉടമകള്‍ ഡീലിസ്റ്റ് ചെയ്യുന്നതിന് നിര്‍ദ്ദേശിച്ച ഈ ഷെയര്‍ സ്വാപ്പ് അനുപാതത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പകരം പകരം റിവേഴ്‌സ് ബുക്ക് ബില്‍ഡിംഗ് രീതി വരണമെന്നായിരുന്നു ആവശ്യം. അതായത് പൊതുജനങ്ങളില്‍ നിന്ന് ഓഹരികള്‍ ബൈ ബാക്ക് ചെയ്യുന്ന രീതിയാണിത്.

അങ്ങനെങ്കില്‍ ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുമെന്നായിരുന്നു വാദം. ഈ വാദം ഉയര്‍ത്തിയാണ് നിക്ഷേപകനും ഹര്‍ജി നല്‍കിയത്. ലയന തീരുമാനം തിരിക്ക് പിടിച്ച് നടത്തി. നടപടികള്‍ അവ്യക്തമായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതാണ് കോടതി തള്ളിയത്.

X
Top