അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടിരൂപ നല്‍കാന്‍ സഹാറയോട് സുപ്രീംകോടതി

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് സഹായമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടിരൂപ നൽകാൻ സഹാറ ഗ്രൂപ്പ് കമ്പനികളോടും ഡയറക്ടർമാരോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.

പണം അടച്ച പലർക്കും ഫ്ലാറ്റുകൾ നൽകാത്തതുമായി ബന്ധപ്പെട്ട കേസിൽ പിഴയായാണിത്.

സഹാറ ഗ്രൂപ്പിനു കീഴിലുള്ള പത്തു കമ്പനികൾ പത്തുലക്ഷം രൂപവീതവും 20 ഡയറക്ടർമാർ അഞ്ചുലക്ഷം രൂപവീതവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നാണ് ജസ്റ്റിസ് ഹിമ കോലി അധ്യക്ഷയായ ബെഞ്ച് നിർദേശിച്ചത്.

പണമടച്ച ചിലർക്ക് ഫ്ളാറ്റുകൾ നൽകണമെന്ന് 2023 ഒക്ടോബറിൽ സുപ്രീംകോടതി സഹാറയോട് ആവശ്യപ്പെട്ടിരുന്നു.

X
Top