ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

ഗൂഗിള്‍ കേസ്: അപ്പീലില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: എന്‍സിഎല്‍എടി ഉത്തരവിനെതിരെ ഗൂഗിള്‍ സമര്‍പ്പിച്ച അപ്പീല്‍ ജനുവരി 16ന് സുപ്രീംകോടതി പരിഗണിക്കും. കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് മേല്‍ 1337.76കോടി രൂപ പിഴ ചുമത്തിയിരുന്നു. നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിള്‍ സമര്‍പ്പിച്ച ഹര്‍ജി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (എന്‍സിഎല്‍എടി) തള്ളി.

ഇതിനെതിരെയാണ് ടെക് ഭീമന്‍ സുപ്രീം കോടതി സമീപിച്ചത്. നാലാഴ്ചയ്ക്കുള്ളില്‍ പിഴയുടെ 10 ശതമാനം അടക്കാനും എന്‍സിഎല്‍എടി നിര്‍ദ്ദേശം നല്‍കിയിരുന്നു.വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ്
കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന് 1,337.76 കോടി രൂപ പിഴ ചുമത്തിയത്.

തങ്ങളുടെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിഗ് സിസ്റ്റത്തെ ഗൂഗിള്‍ വാണിജ്യാവശ്യത്തിന് ദുരുപയോഗം ചെയ്തെന്ന് കോംപിറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.ഇന്ത്യയില്‍ ഗൂഗിള്‍ നേരിടുന്ന ഏറ്റവും വലിയ ശിക്ഷാനടപടിയാണിത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ക്കെതിരെ നടത്തിയ കുറ്റാരോപണങ്ങള്‍ സിസിഐ അതേപടി പകര്‍ത്തുകയാണെന്ന് ഗൂഗിള്‍ ആരോപിക്കുന്നു.

തുടര്‍ന്നാണ് ഗൂഗിളിന്റെ പാരന്റിംഗ് കമ്പനിയായ ആല്‍ഫബറ്റ് എന്‍സിഎല്‍എടിയെ ഇക്കാര്യത്തില്‍ സമീപിച്ചത്.

X
Top