അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കമ്പനികളുടെ ഇതുവരെയുള്ള പ്രകടനം മികച്ചത് – സുനില്‍ സിഘാനിയ

ന്യൂഡല്‍ഹി: മികച്ച ഒന്നാംപാദ ഫലപ്രകടനമാണ് കമ്പനികള്‍ നടത്തിയതെന്ന് അബാക്കസ് അസറ്റ് മാനേജ്‌മെന്റിലെ സുനില്‍ സിംഘാനിയ. പ്രത്യേകിച്ചും ബാങ്കുകള്‍.  സിഎന്‍ബിസി ടിവി 18 ന് നല്‍കിയ അഭിമുഖത്തില്‍ സിംഘാനിയ വിലയിരുത്തി.

‘ഇതുവരെയുള്ള ആദ്യ പാദ വരുമാനം വളരെ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു… വരുമാനത്തിന്റെ പാത വളരെ ശക്തമാണ്.ബാങ്കിംഗ്  മേഖല പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചു.മറ്റൊരുനല്ല കാര്യം, ഈ വിഭാഗത്തിന്റെ ക്യാപിറ്റല്‍ ഗുഡ്‌സ് / ഇന്‍ഫ്രാസ്ട്രക്ചര്‍ വശവും  നന്നായി പ്രവര്‍ത്തിച്ചു എന്നതാണ്.’ സിംഘാനിയ ചൂണ്ടിക്കാട്ടി.

സ്റ്റീല്‍, സിമന്റ് തുടങ്ങിയ മേഖലകള്‍ ഡിമാന്‍ഡ്, അളവ് എന്നിവയില്‍ ‘വളരെ മികച്ച പ്രകടനം’ കാഴ്ചവച്ചെങ്കിലും മാര്‍ജിന്‍ മോശമാക്കി.ഡിമാന്‍ഡ് മാന്ദ്യവും ചൈനീസ് കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചതും കാരണം  രാസവസ്തു മേഖല ശോഭിച്ചില്ല.മൂല്യം കണ്ടെത്തുന്നതില്‍ മാത്രമല്ല, നിര്‍വഹണവും ഇന്നത്തെ വിപണി സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നും സിംഘാനിയ ചൂണ്ടിക്കാട്ടി.

കഴിവിന്റെ കാര്യത്തില്‍ ഫാര്‍മ മേഖലയില്‍ ഇന്ത്യയ്ക്ക് ആഗോള നേതൃത്വമുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

X
Top