ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിപുലീകരണ പദ്ധതികളുമായി സൺ ഫാർമ

മുംബൈ: ഭൂമിശാസ്ത്രപരമായ വിപുലീകരണം, ബ്രാൻഡിൽ ശ്രദ്ധ കേന്ദ്രരീകരിക്കൽ എന്നീ ഇരട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഈ സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിപണിയിൽ തങ്ങളുടെ ഫീൽഡ് ഫോഴ്‌സ് 10 ശതമാനം വർദ്ധിപ്പിക്കാൻ മരുന്ന് നിർമ്മാതാക്കളായ സൺ ഫാർമ പദ്ധതിയിടുന്നതായി ഒരു മുതിർന്ന കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. ലോകത്തിലെ നാലാമത്തെ വലിയ സ്‌പെഷ്യാലിറ്റി ജനറിക് മരുന്ന് നിർമ്മാതാക്കളായ മുംബൈ ആസ്ഥാനമായുള്ള കമ്പനിക്ക് നിലവിൽ രാജ്യത്ത് ഏകദേശം 11,000 മെഡിക്കൽ റെപ്രസന്റേറ്റീവുകളും (എംആർ) അനുബന്ധ ജീവനക്കാറുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടത്തിയ ഫീൽഡ് ഫോഴ്‌സ് വിപുലീകരണം മികച്ച വിജയം നേടിയതായും, അതിനാൽ നിലവിലെ വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ വർഷം ഏകദേശം 10 ശതമാനം കൂടുതൽ വിപുലീകരണം ലക്ഷ്യമിടുന്നതായി സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് സിഇഒ കീർത്തി ഗാനോർക്കർ പറഞ്ഞു.

2020-21 സാമ്പത്തിക വർഷത്തേക്കാൾ 23 ശതമാനത്തിന്റെ മികച്ച വളർച്ച രേഖപ്പെടുത്തിക്കൊണ്ട് 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഇന്ത്യൻ ഫോർമുലേഷൻസ് വിൽപ്പന 12,759 കോടി രൂപയിലെത്തിയിരുന്നു. 2022 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ ഇന്ത്യയിലെ ഫോർമുലേഷൻ വരുമാനം 3,096 കോടി രൂപയാണ്. സാന്നിധ്യമുള്ള മിക്ക ചികിത്സകളിലും കമ്പനി വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി സ്ഥാപനത്തിന്റെ സിഇഒ പറഞ്ഞു. നാലാം പാദത്തിൽ കമ്പനി 11 പുതിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. കൂടാതെ 40-ലധികം നിർമ്മാണ സൗകര്യങ്ങളുടെ പിന്തുണയുള്ള സൺ ഫാർമ ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിൽ സേവനം നൽകുന്നു.

X
Top