8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

പ്രതീക്ഷകളെ മറികടന്ന പ്രകടനവുമായി സണ്‍ ഫാര്‍മ

ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സണ്‍ ഫാര്‍മ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1984.5 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. 1808.1 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണിത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 2227.38 കോടി രൂപയുടെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായത്തില്‍ 8.3 ശതമാനത്തിന്റെ ഇടിവാണുണ്ടയിരിക്കുന്നത്. സ്പെഷ്യാലിറ്റി ബിസിനസിലെ മാന്ദ്യമാണ് തുടര്‍ച്ചയായുള്ള കുറവിന് കാരണം. അതിനിടയാക്കിത് കമ്പനിയുടെ ഹലോല്‍ യൂണിറ്റിനെ യുഎസ് എഫ്ഡിഎ നിരോധിച്ചതും.

നാലാംപാദ വരുമാനം 15.7 ശതമാനം ഉയര്‍ന്ന് 10930.6 കോടി രൂപയായിട്ടുണ്ട്. പ്രവര്‍ത്തന മികവില്‍ നേരിയ പുരോഗതിയുണ്ടായി. എബിറ്റ മാര്‍ജിന്‍ 24.8 ശതമാനത്തില്‍ നിന്നും 25.6 ശതമാനമായി ഉയര്‍ന്നു.

26.7 ശതമാനമായിരുന്നു മുന്‍ പാദത്തിലെ മാര്‍ജിന്‍.

X
Top