അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

ടകെഡ ഫാര്‍മസ്യൂട്ടിക്കലുമായി കരാര്‍ ഒപ്പിട്ട് സണ്‍ ഫാര്‍മ

ന്ത്യയില്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ മരുന്ന് അവതരിപ്പിക്കുന്നതിനായി ടകെഡ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ലൈസന്‍സിംഗ് കരാറില്‍ ഒപ്പുവച്ച് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്.

ഇന്ത്യയില്‍ 10, 20 മില്ലിഗ്രാം വീര്യമുള്ള വോനോപ്രസാന്‍ ഗുളികകള്‍ വിപണിയിലെത്തിക്കാന്‍ ടകെഡയുമായി കമ്പനി നോണ്‍-എക്സ്‌ക്ലൂസീവ് പേറ്റന്റ് ലൈസന്‍സിംഗ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള മരുന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

റിഫ്‌ലക്‌സ് അന്നനാളത്തിനും മറ്റ് ആസിഡ് പെപ്റ്റിക് ഡിസോര്‍ഡേഴ്‌സിനും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന പൊട്ടാസ്യം കോമ്പറ്റിറ്റീവ് ആസിഡ് ബ്ലോക്കര്‍ (പിസിഎബി) ആണ് വോനോപ്രസാന്‍.

ഗ്യാസ്ട്രോ എന്‍ട്രോളജിയില്‍ സണ്‍ ഫാര്‍മ മുന്‍നിരയിലാണെന്നും ടകെഡയില്‍ നിന്നുള്ള നോണ്‍-എക്സ്‌ക്ലൂസീവ് പേറ്റന്റ് ലൈസന്‍സിന് കീഴില്‍ ഇന്ത്യയില്‍ വോനോപ്രസാന്‍ അവതരിപ്പിക്കാനാകുമെന്നും സണ്‍ ഫാര്‍മ ഇന്ത്യ ബിസിനസ് സിഇഒ കീര്‍ത്തി ഗാനോര്‍ക്കര്‍ പറഞ്ഞു.

X
Top